കുഴിയിലകപ്പെട്ട മാൻകുഞ്ഞിനെ രക്ഷിച്ച് യുവാവ്; ഒരുമാസത്തിന് ശേഷം കുടുംബസമേതം രക്ഷകന്റെ വീട് തേടിയെത്തി മാൻകുഞ്ഞ്- വിഡിയോ

February 5, 2024

മൃഗങ്ങൾ എപ്പോഴും അങ്ങേയറ്റം നന്ദിയുള്ളവരാണ്. അവർക്ക് ലഭിക്കുന്ന സഹായങ്ങൾക്ക് അവയെന്നും കടപ്പെട്ടിരിക്കും. ഇപ്പോഴിതാ, ഒരു മാൻകുഞ്ഞിന്റെ ഹൃദ്യമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദയാണ് ഹൃദയസ്പർശിയായ ഈ വിഡിയോ പങ്കുവെച്ചത്.

ഒരു മാൻകുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിൻ്റെയും പിന്നീട് അത് കുടുംബവുമായി ഒത്തുചേരുന്നതിൻ്റെയും നിമിഷങ്ങൾ പകർത്തുന്ന ഒരു വിഡിയോ ആണിത്. വിഡിയോ പക്ഷേ, പ്രാരംഭ രക്ഷാപ്രവർത്തനത്തിൽ അവസാനിക്കുന്നില്ല. മറിച്ച് മൃഗങ്ങളുടെ സ്നേഹബന്ധത്തിൻ്റെയും നന്ദിയുടെയും മനോഹരമായ നിമിഷമാണ് പങ്കുവയ്ക്കുന്നത്.

കുഴിയിൽ കുടുങ്ങി പെൺകുഞ്ഞിനെ ഒരാൾ സൗമ്യമായി രക്ഷിക്കുന്നതോടെയാണ് വിഡിയോ ആരംഭിക്കുന്നത്. ഒറ്റപ്പെട്ടുപോയ നിരാലംബനായ ചെറിയ മാനിനെ ആ വ്യക്തി രക്ഷിച്ച് ശ്രദ്ധാപൂർവ്വം കരുതൽ നൽകി. മാനിൻ്റെ ക്ഷേമം ഉറപ്പാക്കിയ ശേഷം യുവാവ് അതിനെ വീണ്ടും കാട്ടിലേക്ക് അമ്മയ്ക്ക് അരികിലേക്ക് വിട്ടുകൊടുത്തു. മനുഷ്യന് നന്ദി പറയാൻ മാൻ കുഞ്ഞ് വീണ്ടും അപ്പോൾ തന്നെയെത്തി. ആ കൂടിക്കാഴ്ച അങ്ങനെ അവിടെ അവസാനിച്ചു. ഏന്നാൽ, അത് യഥാർത്ഥത്തിൽ അവിടെ അവസാനിച്ചില്ല.

Read also: ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ആൽബത്തിന് അവാർഡ്..!

അതിശയിപ്പിക്കുന്ന ട്വിസ്റ്റ് എന്ന് പറായാവുന്ന ഒരു സംഭവമാണ് പിന്നീട് ഉണ്ടായത്. ഒരു മാസത്തിന് ശേഷം മാൻ കുഞ്ഞ് ആ യുവാവിന്റെ വീട്ടിലേക്ക് മടങ്ങി. ഇത്തവണ പക്ഷേ, തനിച്ചായിരുന്നില്ല. ആ പെൺകുഞ്ഞിനെ അനുഗമിച്ചത് അതിൻ്റെ മുഴുവൻ കുടുംബവും ആയിരുന്നു. അവർ ആ മനുഷ്യൻ്റെ ഗ്യാരേജിൽ കൂട്ടമായി എത്തി, ഒന്നിച്ച് നന്ദി അറിയിക്കുന്നതുപോലെ നിന്നു. വളരെ ഹൃദ്യമായ ഈ കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- Man rescues baby deer and a sweet twist