മനുഷ്യന്റെ ശ്വാസകോശത്തിൽ നിന്നും നീക്കം ചെയ്തത് 4 സെന്റിമീറ്റർ നീളമുള്ള പാറ്റ- സംഭവം കേരളത്തിൽ!

February 29, 2024

ശ്വാസതടസത്തെ തുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു ഒരു 55 വയസുകാരൻ. അവിടെയെത്തുമ്പോൾ പോലും അദ്ദേഹം വിചാരിച്ചിട്ടുണ്ടാകില്ല. ഒരു പാറ്റയാണ് തന്റെ ശ്വാസതടസത്തിന്റെ കാരണമെന്ന്. അതായത്, ശ്വാസകോശത്തിൽ കുഴപ്പം സൃഷ്ടിച്ച് കുടുങ്ങികിടന്നത് ഒരു പാറ്റയായിരുന്നു! കേരളത്തിലായിരുന്നു സംഭവം. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ 55 വയസ്സുള്ള ഒരാളുടെ ശ്വാസകോശത്തിൽ നിന്ന് 4 സെൻ്റിമീറ്റർ നീളമുള്ള പാറ്റയെ വിജയകരമായി നീക്കം ചെയ്തു. കഠിനമായ ശ്വാസതടസ്സത്തിന് ഇയാൾ ആദ്യം ചികിത്സ തേടിയിരുന്നു, ഇത് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് നയിച്ചു.

ഫെബ്രുവരി 22 ന് നടന്ന സംഭവം വലിയ വാർത്ത സൃഷ്ടിച്ചിരുന്നു. സംഘം പാറ്റയെ പുറത്തെടുക്കാൻ നടപടിയെടുത്തു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ കാരണം ഓക്‌സിജൻ നൽകുന്നതിനായി കഴുത്തിൽ കയറ്റിയ ട്യൂബിലൂടെയാണ് പാറ്റ ശ്വാസകോശത്തിലേക്ക് പ്രവേശിച്ചതെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

രോഗിയുടെ അവസ്ഥ വഷളായി. ഇഎൻടി വിഭാഗം കൂടുതൽ അന്വേഷണം നടത്തി ബ്രോങ്കോസ്കോപ്പി നടത്തി ശ്വാസകോശത്തിൽ പാറ്റയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തെ തുടർന്ന് തുടർന്ന് മെഡിക്കൽ സംഘത്തിന് നീക്കം ചെയ്യാൻ കഴിഞ്ഞു. ശ്വാസകോശത്തിൽമറ്റുവസ്തുക്കൾ അടിഞ്ഞുകൂടുന്നത് അസാധാരണമല്ലെങ്കിലും ജീവനുള്ള പ്രാണികൾ ഉൾപ്പെടുന്ന സംഭവങ്ങൾ വളരെ അപൂർവമാണെന്നാണ് പാറ്റയെ നീക്കം ചെയ്ത ഡോക്ടർ മാധ്യമങ്ങളോട് പങ്കുവെച്ചത്.

Story highlights- Man Suffers Breathing Issues Find Cockroach In His Lungs