വട്ടവടയിലെ മഞ്ചുവിരട്ട് ; കാർഷിക സമൃദ്ധിയുടെ നന്ദിസൂചകമായ ഉത്സവം..!
കാളക്കൂറ്റന്മാരെ ഓടിച്ചും പിടിച്ചുനിര്‍ത്തിയും അഭ്യാസ പ്രകടനം നടത്തുന്ന ആചാരം. തമിഴ്നാട്ടുകാര്‍ക്ക് ജെല്ലിക്കെട്ട് എങ്കില്‍ വട്ടവടക്കാര്‍ക്ക് ഇത് മഞ്ചുവിരട്ട് ഉത്സവമാണ്. പന്തയവും ഭക്തിയും ആവേശവും ഒരുപോലെ സമന്വയിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്. കൃഷി സ്ഥലങ്ങളില്‍ കര്‍ഷകരുടെ സന്തത സഹചാരികളായ കാളകളെ അലങ്കരിച്ച് പ്രദര്‍ശിപ്പിക്കുന്നതാണ് വട്ടവടയിലെ മഞ്ചുവിരട്ട്. കാര്‍ഷിക സമൃദ്ധിക്ക് നന്ദി സൂചകമായി കാളക്കൂറ്റന്മാര്ക്ക് നല്കുന്ന ആദരവ് കൂടിയാണ് ഈ ഉത്സവം. ( Manchuvirattu Festival in Vattavada Idukki )
വരാനിരിക്കുന്ന ഒരുവര്‍ഷത്തെക്കുള്ള തൈമാസ കൃഷി ആരംഭിക്കുന്നിന് മുന്നോടിയായി നടക്കുന്ന ആചാരം കൂടിയാണ് മഞ്ചുവിരട്ട്. യഥാര്‍ഥത്തില്‍ ഊ ഉത്സവം ജെല്ലിക്കെട്ട് അല്ലെന്നും വാര്‍ത്തകളില്‍ ജെല്ലിക്കെട്ട് എന്ന രീതിയില്‍ പ്രചരിപ്പിച്ചാണ് പലരും ഈ ആഘോഷത്തെ തെറ്റിധരിപ്പിച്ചിട്ടുള്ളതെന്നും കര്‍ഷകര്‍ പറയുന്നു.
കാളകളെ കുളിപ്പിച്ച് കൊമ്പുകളില്‍ ചായം പുരട്ടി പൊങ്കല്‍ വച്ച് അണിനിരത്തും. മന്നാടിയാര്‍, മന്ത്രിയാര്, മണികണ്ഠനാര്‍, പെരിയധനം എന്നിങ്ങനെ നാല് വിഭാഗങ്ങളില്‍ പെട്ടവരാണ് മഞ്ചുവിരട്ടിന് നേതൃത്വം നല്‍കുക. രാഷ്ട്രീയ വ്യത്യാസമില്ലാതെ പാരമ്പര്യമായി നടത്തിവരുന്ന ഉത്സവമാണ്. വിളവെടുപ്പിന് ശേഷമാണ് ഈ ഉത്സവം നടത്തിവരുന്നതെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഗാമത്തിലെ തെരുവുകളിലൂടെ അലങ്കരിച്ച കാളകളെ ഓടിക്കുകയെന്ന് അര്‍ത്ഥം വരുന്നതാണ് മഞ്ചുവിരട്ട്. കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി ഉഴുതുമറിക്കുന്നതിനായി സഹായിക്കുന്ന കാളകള്‍ക്കുള്ള ആദരം കൂടിയാണ് മഞ്ചുവിരട്ട്. വട്ടവടയിലെ ഗ്രാമവാസികളുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. താളമേളങ്ങള്‍ മഞ്ചുവിരട്ടിന് കൊഴുപ്പേകി. അടുത്ത രണ്ട് മാസം കളകള്‍ക്ക് വിശ്രമമായിരിക്കും.
അടുത്ത രണ്ട് മാസം കളകള്‍ക്ക് വിശ്രമമായിരിക്കും. ഈ സമയം പ്രത്യേക പരിചരണവും ആയുര്‍വേദ മരുന്നകള്‍ അടക്കം നല്കി ആരോഗ്യ വര്‍ധനവിനുള്ള സുഖ ചികിത്സയും നല്‍കും.
Story highlights : Manchuvirattu Festival in Vattavada Idukki