നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പലിന്റെ അവശിഷ്ടം നിഗൂഢതയുണർത്തി തീരത്തടിഞ്ഞു! അമ്പരന്ന് ഗ്രാമവാസികൾ

February 1, 2024

കപ്പലുകൾ തകരുന്നതും മുങ്ങുന്നതുമെല്ലാം കാലങ്ങളായി കേൾക്കുന്നതാണ്. ലോകമെമ്പാടും അറിയുന്നതാണ് ടൈറ്റാനിക്കിന്റെ കഥ. അതുപോലെ കപ്പൽ തകർച്ചകൾക്കും മഞ്ഞുവീഴ്ചയ്ക്കും പേരുകേട്ട ന്യൂഫൗണ്ട്‌ലാൻ്റിലെ ഒരു ദുർഘടമായ തീരപ്രദേശമുണ്ട്. പുതിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിതെളിച്ച് ഇവിടെ ഒരു പുതിയസംഭവം ഉണ്ടായിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കപ്പൽ അവശിഷ്ടം ചൊവ്വാഴ്ച കേപ് റേയുടെ തീരത്ത് നിഗൂഢതയുണർത്തി പ്രത്യക്ഷപ്പെട്ടു, ഇത് പ്രദേശവാസികളെയും ചരിത്രകാരന്മാരെയും ആശങ്കയിലാക്കി.

ദി റോക്ക് എന്നറിയപ്പെടുന്ന ദ്വീപിനും ന്യൂഫൗണ്ട്‌ലാൻഡിൻ്റെ തെക്കുപടിഞ്ഞാറൻ തീരത്തുള്ള 350 ആളുകൾ താമസിക്കുന്ന ഗ്രാമമായ കേപ് റേയ്ക്കും ഇത് പുതിയ സംഭവമൊന്നുമല്ല.കാരണം, പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കുറഞ്ഞത് എട്ട് കപ്പലുകളുടെയോളം അന്ത്യവിശ്രമ സ്ഥലങ്ങളാണ് ഇവിടം. അശ്രദ്ധമായ നാവിഗേഷൻ കാരണമോ വിധിയെന്നോ ഒക്കെ പറയാം. ‘നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കപ്പൽ അവശിഷ്ടവും കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെ മണലിൽ നിഗൂഢമായി അടിഞ്ഞു’ എന്ന അടിക്കുറിപ്പിനൊപ്പമാണ് ഇപ്പോൾ അടിഞ്ഞ കപ്പലിന്റെ വിശേഷം എത്തിയത്.

നനഞ്ഞ മരത്തടികളുടെയും ബോർഡുകളുടെയും കൂമ്പാരമായ അവശിഷ്ടത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഇത് കപ്പലിൻ്റെ ചരിത്രത്തിലേക്ക് ചില ഉൾക്കാഴ്ച നൽകുന്നു. 1800-കളിൽ, ചെമ്പ് കുറ്റികളും തടി ഡോവലുകളും കപ്പൽ നിർമ്മാണത്തിൽ പതിവായി ഉപയോഗിച്ചിരുന്നു. കൂടാതെ, വലിപ്പം, കുറഞ്ഞത് 24 മീറ്റർ ഉള്ള കപ്പൽ ഒരു സ്‌കൂണറിനേക്കാൾ വലുതാണെന്ന് സൂചിപ്പിക്കുന്നു. അതായത് ഒരു ഇടത്തരം കപ്പലായിരുന്നു ഈ തകർന്ന് കിടക്കുന്നത് എന്നർത്ഥം.

Read also: സർക്കാര്‍ സഹായം പോക്കറ്റിലാക്കാന്‍ യുപിയിൽ വ്യാജ സമൂഹ വിവാഹം; സ്വയം താലിചാർത്തി വധൂവരൻമാർ..!

പ്രദേശവാസികളാണ് ഇത് ആദ്യം കണ്ടത്. ശക്തമായ തിരമാലകൾ അവശിഷ്ടങ്ങളെ ഇനി ആഴത്തിലേക്ക് കൊണ്ടുപോയേക്കാം. തീരത്ത് കുഴപ്പമുണ്ടാക്കരുതെന്ന് ആളുകൾക്ക് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ആളുകൾ അവശിഷ്ടങ്ങൾ മോഷ്ടിക്കുന്നതിനെക്കാൾ പ്രകൃതി അവശിഷ്ടങ്ങളിൽ നാശം വിതച്ചേക്കാം എന്നതാണ് ആശങ്കയുണർത്തുന്ന കാര്യം.

Story highlights- centuries old shipwreck mysteriously appeared on the shores