‘കൺഫ്യൂഷൻ തീർക്കണമേ..’- ജയറാമിന്റെ ഹിറ്റ് പാട്ടിന് രസകരമായ ചുവടുകളുമായി മരുമകൻ- വിഡിയോ

May 13, 2024

അത്യധികം ആഡംബരപൂർവ്വമാണ് നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവികയുടെ വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താലികെട്ടും തൃശൂരും പാലക്കാടുമായി വിവാഹ സത്കാരങ്ങളും നടന്നിരുന്നു. താരസമ്പന്നമായ ചടങ്ങുകളിൽ നിന്നുമുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധനേടിയിരുന്നു.

നവനീത് ഗിരീഷ് എന്നാണ് മാളവികയുടെ വരന്റെ പേര്. യുകെയിൽ ചാർട്ടേഡ്അ ക്കൗണ്ടന്റ് ആണ് നവ് ഗിരീഷ്. പാലക്കാട് സ്വദേശിയാണ്. യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. ഇപ്പോഴിതാ, വിവാഹ ചടങ്ങിനിടെ ജയറാമിന്റെ ഹിറ്റ് ഗാനത്തിന് രസകരമായി ചുവടുവയ്ക്കുന്ന നവനീതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

അതേസമയം, കഴിഞ്ഞ വര്ഷം ഡിസംബറിലായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം നടന്നത്. ആഘോഷപൂർവ്വമായിരുന്നു ചടങ്ങുകൾ. അതേസമയം,  മലയാള സിനിമാപ്രേമികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാർവതിയും. മക്കളായ കാളിദാസിനോടും മാളവികയോടും അതേ ഇഷ്ടം പ്രേക്ഷകർ കാത്തുസൂക്ഷിക്കുന്നുണ്ട്. കാളിദാസ് അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് സിനിമയിൽ സജീവമായെങ്കിലും മോഡലിങ്ങിലാണ് മാളവിക തിളങ്ങിയത്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

അഭിനയലോകത്തേക്ക് അടുത്തിടെ ചുവടുവെച്ചിരുന്നു മാളവിക. ‘മായം സെയ്‌തായ് പൂവേ..’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് മാളവിക വേഷമിട്ടത്. അശോക് സെൽവനാണ് നായകനായി എത്തുന്നത്. വിദേശത്ത് പഠനം പൂർത്തിയാക്കി എത്തിയ മാളവിക, ഒട്ടേറെ പരസ്യ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മോഡലായി എത്തിയിരുന്നു.

Story highlights- navaneeth’s cute dance performance