‘ആ നിമിഷം ജയകൃഷ്ണന്റെ മനസിൽ എന്താണ്..? ഒടുവിൽ പ്രേക്ഷകരുടെ സംശയത്തിന് ഉത്തരം..!

February 9, 2024

മോഹൻലാൽ ജീവിച്ചു തീർത്ത മണ്ണാറത്തൊടി ജയകൃഷ്ണനും സുമലത അനശ്വരമാക്കിയ ക്ലാരയുടെയും അവരുടെ പ്രണയവുമെല്ലാം ഇന്നും മലയാളികൾ ആഘോഷമാക്കുകയാണ്. 1987-ൽ പത്മരാജൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ക്ലാസിക് ചിത്രമായ തൂവാനത്തുമ്പികളിലെ ഓരോ രം​ഗവും മലയാളികൾക്ക് കാണാപാഠമാണ്. ഡേവിഡേട്ടാ… കിങ് ഫിഷറ്‌ണ്ടാ… ചിൽഡ്… മലയാളി പ്രേക്ഷകർ എന്നും മനസിൽ സൂക്ഷിക്കുന്ന മനോഹരമായ ബാർ സീൻ. ഈയൊരു രം​ഗത്തിൽ മോഹൻലാൽ കഥാപാത്രത്തിൽ പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം പലർക്കും മനസിലാകാത്ത ഒന്നാണ്. ( Mohanlal thinking scene in Thoovanathumbikal movie )

ചിത്രത്തിൽ ഒരു ബാറിൽ നിന്നുള്ള ഒരു രംഗത്തിൽ ജയകൃഷ്ണൻ ഒരു ഒരു നിമിഷം ഉൾവലിയുന്നു. മറ്റ് ബഹളങ്ങൾക്കിടയിൽ അയാൾ നിശബ്ദമായി ഇരിക്കുന്ന ഒരു നിമിഷം. ചിത്രത്തിലെ മറ്റൊരു സീനിലും ഇത് ആവർത്തിക്കുന്നുണ്ട്. തികച്ചും നിഗൂഢമായ ഒരു പശ്ചാത്തല സംഗീതമാണ് ജോൺസൺ മാസ്റ്റർ ഈ രംഗങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇതോടെ ഈ രംഗങ്ങളിൽ പത്മരാജൻ എന്തൊക്കെയോ നി​ഗു‍ഢതകൾ ഒളിപ്പിക്കുന്നതായി പലപ്പോഴും പ്രേക്ഷകന് തോന്നും. ‌ജയകൃഷ്ന്റെ പെരമാറുന്നത് എന്തിനാണെന്നും സംവിധായകൻ എന്താണെന്ന് ഉദ്ദേശിച്ചിരിക്കുന്നതെന്നും വർഷങ്ങളായി പ്രേക്ഷകരിലുണ്ടായിരുന്ന ഒരു ചോദ്യമാണ്. ഇപ്പോൾ സംശയങ്ങൾക്കെല്ലാം ഉത്തരവുമായി എത്തിയിരിക്കുകയാണ് പത്മരാജന്റെ മകൻ അനന്തപത്മനാഭൻ.

സംവിധായകൻ ബ്ലെസിയുടെ കൂടെയുള്ള ഒരു ചിത്രം അനന്തപത്മനാഭൻ പങ്കുവച്ചിന്. അതിന് താഴെയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിൽ ഒളിപ്പിച്ച നി​ഗൂഢതകളെക്കുറിച്ച് ഒരു പ്രേക്ഷകൻ ചോദിക്കുന്നത്. അന്ന് പത്മരാജന്റെ കൂടെയുണ്ടായിരുന്ന ബ്ലെസിക്ക് അറിയാൻ സാധ്യതയുണ്ടെന്നും ചോദിച്ച് പറയാമോ എന്നായിരുന്നു യുവാവ് കുറിച്ചത്.

Read Also : “കണ്ടിട്ട് അസൂയ തോന്നുന്നു”; തമിഴകത്ത് വൈറലായി മലയാളി താരങ്ങളുടെ വിഡിയോ!

ഈ ചോദ്യത്തിന് മറുപടി നൽകിയത് ഇങ്ങനെയായിരുന്നു. ‘He is contemplating (അയാൾ ചിന്താമഗ്നനാവുന്നു) എന്നാണ് തിരക്കഥയുടെ ആദ്യ പതിപ്പിൽ കുറിച്ചത്. അത് തുടർപദ്ധതികൾ ആകാം.. Introspection (ആത്മപരിശോധന) ആകാം. അയാളിലെ ഗൗരവ മുഖം വെളിവാക്കുന്നത് അവിടെ മാത്രമാണല്ലൊ. അത് വരെയും പൊട്ടൻ കളി കളിച്ച് നടക്കുന്ന അത് വരെ കാണാത്ത ഒരു ഒരു അകം ആണ് ആ ചിന്താ നിമിഷം കൊണ്ട് ഉദേശിച്ചത്’, അനന്തപത്മനാഭൻറെ മറുപടി നൽകി.

Story highlights : Mohanlal thinking scene in Thoovanathumbikal movie