2024 ബാഫ്റ്റയിൽ തിളങ്ങി ഓപ്പൻഹൈമർ; വാരിക്കൂട്ടിയത് ഏഴ് പുരസ്കാരങ്ങൾ
2024-ലെ ബാഫ്റ്റ പുരസ്കാര വേദിയിൽ തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ. മികച്ച സംവിധായകൻ, മികച്ച സിനിമ, മികച്ച നടൻ അടക്കം ഏഴ് അവാർഡുകളാണ് ഓപ്പൻഹൈമർ നേടിയത്. ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിലാണ് ചടങ്ങുകൾ നടന്നത്. ( Oppenheimer wins seven awards in BAFTA 2024 )
ഭൗതികശാസ്ത്രജ്ഞനായ ജെ. റോബർട്ട് ഓപ്പൺഹൈമർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ക്രിസ്റ്റഫർ നോളൻ തൻ്റെ ആദ്യത്തെ മികച്ച സംവിധായകനുള്ള ബാഫ്റ്റ പുരസ്കാരവും നേടി. മികച്ച നടൻ കിലിയൻ മർഫിയും മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയറുമാണ്. മികച്ച നടിക്കുള്ള പുരസ്കാരം എമ്മ സ്റ്റോൺ നേടി. പുവർ തിംഗിസിലെ പ്രകടനത്തിലാണ് എമ്മയെ തേടി പുരസ്കാരമെത്തിയത്.
ആകെ മൊത്തം ഏഴ് പുരസ്കാരങ്ങളാണ് ഓപ്പൻഹെയ്മർ വാരിക്കൂട്ടിയത്. ഒരു ബില്യണിൽ കൂടുതൽ കളക്ഷൻ വാരിക്കൂട്ടി ലോകസിനിമാ പ്രേമികളുടെ ഇഷ്ട ചിത്രമായി മാറിയ ഓപ്പൻഹെയ്മർ ഗോൾഡൻ ഗ്ലോബ്സ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവിടങ്ങളിൽ തിളങ്ങിയ ശേഷമാണ് ബാഫ്റ്റയിലും താരമായി മാറുന്നത്. ഇതോടെ അടുത്ത ഓസ്കറിലും ചിത്രം മറ്റു സിനിമകൾക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഉറപ്പായി.
Read Also: ‘കൊടുംകാട്ടിൽ ഒരു മദയാന അലയുംപോലെ’; ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയെക്കുറിച്ച് വസന്ത ബാലൻ
കിലിയൻ മർഫിയുടെ ആദ്യ ബാഫ്റ്റ പുരസ്കാരമാണ് ഇത്. പുരസ്കാര വേദിയിൽ താരം സംവിധായകൻ ക്രിസ്റ്റഫർ നോളന് നന്ദി അറിയിച്ചു. നോളന്റേയും ആദ്യ ബാഫ്റ്റ പുരസ്കാരമാണിത്. ബാഫ്റ്റയിൽ ഏഴ് പുരസ്കാരങ്ങൾ ഓപ്പൻഹെയ്മർ നേടിയപ്പോൾ അഞ്ച് പുരസ്കാരങ്ങളുമായി തൊട്ടു പിന്നിൽ പുവർ തിംഗ്സുണ്ട്.
Story highlights : Oppenheimer wins seven awards in BAFTA 2024