പ്രണയിതാക്കൾക്ക് ഇന്ന് ചോക്ലേറ്റ് ദിനം- ചോക്ലേറ്റ് പ്രേമികളുടെ മനംമയക്കുന്ന ലോകത്തിലെ ചില മധുരമേറിയ ഇടങ്ങൾ
വാലൻ്റൈൻസ് വീക്കിലെ ഏറ്റവും മധുരമുള്ള ദിവസമായ ചോക്ലേറ്റ് ഡേ എല്ലാ വർഷവും ഫെബ്രുവരി 9 ന് ആഘോഷിക്കുന്നു. ഫെബ്രുവരി 14 ന് നടക്കുന്ന വാലൻ്റൈൻസ് ദിനത്തിലേക്ക് നയിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ ഈ ദിനം ആചരിക്കാറുണ്ട്.
പേര് സൂചിപ്പിക്കുന്നത് പോലെ, ചോക്ലേറ്റിലൂടെ അടുപ്പത്തിൻ്റെയും ഊഷ്മളതയുടെയും മാധുര്യം കൊണ്ട് നിറയ്ക്കുന്നു. ഇത് മാധുര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും പ്രതീകമാണ്. ഇഷ്ടമുള്ള ആളുകളോട് സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി ഇത് പലപ്പോഴും ഉപയോഗിക്കുന്നു. നിങ്ങളുടെ ബന്ധത്തിന് മാധുര്യം പകരാനുള്ള അവസരവും ദിവസം നൽകുന്നു. അങ്ങനെ വെറുതെ കൈമാറുന്നതുമാത്രമല്ല ചോക്ലേറ്റിന്റെ പ്രത്യേകത.
ലോകത്തിലെ ഏറ്റവും ജനപ്രിയമായ മധുരപലഹാരങ്ങളിൽ ഒന്നാണ് ചോക്ലേറ്റ്.രുചിക്കൊപ്പം മനസിന്റെ നിയന്ത്രണം ഏറ്റെടുക്കണതും ചോക്ലേറ്റിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അതായത്, വേദന ശമിപ്പിക്കാനും, മൂഡ് സ്വിങ്സ് നിയന്ത്രിക്കാനും ചോക്ലേറ്റിന് കഴിവുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മെസോഅമേരിക്കാൻ സംസ്കരത്തിന്റെ വിലപ്പെട്ട ഭാഗമായിരുന്നു ചോക്ലേറ്റ്. വിശുദ്ധ ചടങ്ങുകളിലും, മെഡിക്കൽ രംഗത്തും അന്ന് ചോക്ലേറ്റ് ഉപയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ ദേവന്മാരുടെ ഭക്ഷണം എന്നാണ് ചോക്ലേറ്റിനെ വിശേഷിപ്പിക്കുന്നത്. എന്തിനേറെ പറയുന്നു, കൊക്കോ കായ്കൾ വളരുന്ന സ്ഥലങ്ങളുടെ നിയന്ത്രണാവകാശത്തിനായി യുദ്ധങ്ങൾ പോലും നടന്നു. ഇത്രയധികം ചോക്ലേറ്റിനെ പ്രണയിക്കുന്നവർക്ക് ലോകമെമ്പാടും സന്ദർശിക്കാനും ചോക്ലേറ്റുകൾ രുചിക്കാനും സാധിക്കുന്ന പ്രധാന ഇടങ്ങളുണ്ട്. ഇവിടെ നിന്നും ചോക്ലറ്റിനെ കുറിച്ച് കൂടുതൽ അറിയാനും സാധിക്കും.
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ ചോക്ലേറ്റിന്റെ പേരിൽ ലോകപ്രസിദ്ധമായ ഒരു സ്ഥലമുണ്ട്. അതാണ് കാഡ്ബറി വേൾഡ്. ബോൺവില്ലെ ഗ്രാമത്തിൽ 1990ൽ ആരംഭിച്ചതാണ് കാഡ്ബറി വേൾഡ്. കാഡ്ബറി വേൾഡ് ബർമിംഗ്ഹാമിലെ ഏറ്റവും വലിയ വിനോദ ആകർഷണങ്ങളിലൊന്നായി മാറിയത് വളരെ വേഗത്തിലാണ്. ഓരോ വർഷവും 500,000-ത്തിലധികം ആളുകൾ പ്രത്യേകിച്ചും കുട്ടികളും വിദ്യാർത്ഥികളും ഇവിടെ സന്ദർശിക്കുന്നു. ഇവിടെ കാഡ്ബറിയുടെ ചോക്ലേറ്റുകൾ ആളുകൾക്ക് രുചിക്കാനും ഇഷ്ടമുള്ള ആകൃതികളിലേക്ക് ചോക്ലേറ്റിനെ മാറ്റാനും സാധിക്കും.
ഹാംബർഗിലെ ചോക്കോവേർസമെന്ന സ്ഥലത്തും കാഡ്ബറി വേൾഡ് പോലെ ആവശ്യത്തിന് ചോക്ലേറ്റുകൾ രുചിക്കാം. 1890 ൽ സ്ഥാപിതമായ ഹാച്ചസ് കമ്പനിയുടെ ഭാഗമാണ് ചോക്കോവേർസം. കമ്പനിയിലേക്ക് നേരിട്ട് യഥാർത്ഥ ഫാക്ടറികളിലേക്ക് കൊണ്ടുവരാതെ അവരുടെ ഉത്പാദനം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മാർഗമായാണ് ചോക്കോവേർസം സൃഷ്ടിക്കപ്പെട്ടത്. ഇവിടെ, “ചോകോളീഗ്സ്” എന്ന് വിളിക്കുന്ന ഗൈഡുകൾ 90 മിനിറ്റുകൊണ്ട് ചോക്ലേറ്റിന്റെ വിവിധ ഇന്നാണ് പരിചയപ്പെടുത്തുന്നു. മാത്രമല്ല, ആവശ്യമുള്ള ടോപ്പിംഗുകൾ ഉപയോഗിച്ച് സന്ദർശകർക്ക് സ്വന്തമായി ചോക്ലേറ്റ് ബാർ സൃഷ്ടിക്കാനും കഴിയും.
Read also: ‘സ്വിംകറ്റ്’; ഈ ക്രിക്കറ്റ് കളിയിൽ റണ്ണെടുക്കാൻ നീന്തണം, വീഡിയോ വൈറൽ..!
ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ ഈസ്റ്റർ ട്രീറ്റുകൾക്ക് പേരുകേട്ട ഇടമാണ് ഹെയ്സ് ചോക്ലേറ്റ് ഫാക്ടറി. 1915 മുതൽ പ്രവർത്തിക്കുന്ന ഹെയ്സ് 1950 കളിലും 60 കളിലും സിനിമാ തിയേറ്ററുകളിലുമെല്ലാം വിതരണം ചെയ്തിരുന്നു. ഡാർക്ക്, വൈറ്റ് ചോക്ലേറ്റുകളുടെ ഗിഫ്റ്റ് ഷോപ്പുകളും സാമ്പിൾ വിതരണവുമെല്ലാം ഈ ഫാക്ടറിയിൽ ലോക്ക് ഡൗണിനു മുൻപ് വരെ സജീവമായിരുന്നു. എന്നാൽ, ഇപ്പോൾ ഓൺലൈനിലാണ്ചോക്ലേറ്റ് വിതരണം നടക്കുന്നത്.
Story highlights- places for chocolate lovers chocolate day special