പൂട്ടിയിട്ട വീടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞ്; വാതിലും ജനലും തകർത്ത് പോലീസിന്റെ രക്ഷാപ്രവർത്തനം- ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ്!
ചില വലിയ സംഭവങ്ങൾ അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ പൊട്ടിച്ചിരിപ്പിക്കുന്ന കാര്യമായി മാറാറുണ്ട്. കേൾക്കുന്നവർ ചിരിക്കുമെങ്കിലും സംഭവത്തിന്റെ ഭാഗമായവർക്ക് അതത്ര രസകരമായിരിക്കില്ല എന്നുമാത്രം. അത്തരത്തിൽ ഒരു രസകരമായ സംഭവമാണ് ശ്രദ്ധേയമാകുന്നത്. വോർസെസ്റ്റർഷെയറിലെ മാൽവേൺ നിവാസിയും അൾട്രാ റിയലിസ്റ്റിക് ആയിട്ടുള്ള നവജാത ശിശുക്കളുടെ രൂപത്തിലുള്ള പാവകളെ സൃഷ്ടിക്കുന്ന കലാകാരിയുമായ അവ എന്ന യുവതിഐക്കണ് ഒരു അമളി സംഭവിച്ചത്.
പോലീസ് വീട് പൊളിച്ച് അകത്ത് കയറി ലക്ഷങ്ങളുടെ നഷ്ട്ടമുണ്ടായ ഒരു സംഭവത്തിനാണ് അവയുടെ പാവ കാരണമായത്. യഥാർത്ഥ ശിശുക്കളുടെ ജീവിതസമാനമായ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്ന പാവകളെ നിർമ്മിക്കുന്നത് അവയുടെ അതുല്യമായ കരകൗശലമാണ്.
തൻ്റെ ഒരു പാവയുടെ ഫോട്ടോഷൂട്ടിലായിരുന്നു അവ. അതിനുശേഷം അവ തൻ്റെ മകനോടൊപ്പം പുറത്തേക്ക് പോകുന്നതിന് തയ്യാറെടുത്തു. ഇറങ്ങുന്നതിന് മുമ്പ് സ്നോസ്യൂട്ട് ധരിച്ച പാവയെ അവളുടെ തറയിൽ ഒരു ക്യാരികോട്ടിൽ കിടത്തുകയും ചെയ്തു. ഒരു യഥാർത്ഥ കുഞ്ഞിനോട് പാവയുടെ സാമ്യം ആശങ്കാജനകമായ തെറ്റിദ്ധാരണയിലേക്ക് നയിക്കാൻ ഇത് കാരണമായി.
Read also: ‘ഇനി ഞങ്ങൾ ഒന്നിച്ച്’; വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞ നായയെ അവിചാരിതമായി കണ്ടുമുട്ടി യുവതി!
അവയെ കാണാനെത്തിയ ‘അമ്മ ജനലിലൂടെ പാവയെക്കണ്ട് ഒരു കുഞ്ഞായി തെറ്റിദ്ധരിക്കുകയും അവയെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അവയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ‘അമ്മ പോലീസിൽ വിവരമറിയിച്ചു.കുട്ടിയെ ഉപേക്ഷിച്ച സംഭവമാണെന്ന് കരുതി പോലീസ് സ്ഥലത്തേക്ക് പാഞ്ഞെത്തി. പാവയെ രക്ഷിക്കാൻ അവയുടെ വീട്ടിൽ ബലമായി പ്രവേശിച്ചു. സദുദ്ദേശ്യത്തോടെയുള്ളതാണെങ്കിലും ഈ നടപടി അവയുടെ വസ്തുവകകൾക്ക് സാരമായ നാശനഷ്ടമുണ്ടാക്കി. ലക്ഷങ്ങളുടെ നാശനഷ്ട്ടമാണുണ്ടായത്. എന്തായാലൂം ഒരു പാവ അവയ്ക്ക് വരുത്തിയ വിന ചെറുതല്ല.
Story highlights- Police Mistake ‘Reborn’ Doll for Real Baby