ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!
ജന്മനാ ഉണ്ടായ വൈകല്യം മൂലം മുൻകാലുകളില്ലാതെ ജനിച്ച നായക്കുട്ടിയാണ് ഗ്രേസി. ഉടനടി ഉടമകൾ അവളെ ഒരു മൃഗാശുപത്രിയിൽ ഉപേക്ഷിച്ചു. ആ സമയത്ത് രോമങ്ങൾ നഷ്ടപ്പെട്ട് അവശയായ അവളുടെമേൽ പുഴുക്കൾ ഇഴയുന്നുണ്ടായിരുന്നു. എന്നാൽ ജീവിക്കാനുള്ള അവളുടെ ആഗ്രഹം നഷ്ടപ്പെട്ടിരുന്നില്ല. വൈകല്യങ്ങൾക്കിടയിലും ഗ്രേസിയുമായി തൽക്ഷണം പ്രണയത്തിലായ സ്നേഹമുള്ള ഒരു കുടുംബം അവളെ ദത്തെടുത്തതോടെ അവളുടെ ജീവിതം പൂർണ്ണമായും മാറി. (Puppy gets wheelchair from new foster family)
യുഎസിലെ ജോർജിയയിലെ കെന്നസോവിലുള്ള മോസ്ലി മട്ട്സ് അനിമൽ റെസ്ക്യൂ ഷെൽട്ടറിൻ്റെ ഉടമയായ ടേണി കുടുംബമാണ് നായക്കുട്ടിയെ ദത്തെടുത്തത്. അവിടെയാണ് 12 വയസ്സുള്ള ഡിലൻ ഗ്രേസിയുടെ സഹായത്തിനെത്തിയത്. ഗ്രേസിക്ക് വീൽചെയർ ഉണ്ടാക്കാൻ ഡിലൻ LEGO ബ്രിക്ക് ഉപയോഗിച്ചു. അതിവേഗം വളരുന്ന നായക്കുട്ടിക്ക് ഏറ്റവും അനുയോജ്യം ലെഗോ വീൽചെയർ ആയിരുന്നു. കൂടാതെ, ഇത് വിലകുറഞ്ഞതും ക്രമീകരിക്കാൻ എളുപ്പവുമായിരുന്നു.
Read also: പട്ടിയ്ക്കും പൂച്ചയ്ക്കും റിലാക്സ് മ്യൂസിക്; യൂട്യൂബിലൂടെ അമാൻ നേടുന്നത് ലക്ഷങ്ങൾ..!
ചെറിയൊരു പരിശീലനം കൊണ്ട് ഗ്രേസിക്ക് വീൽചെയർ ഉപയോഗിക്കുന്ന വിദ്യ പിടി കിട്ടി. താമസിയാതെ അവൾ തൻ്റെ പ്രായത്തിലുള്ള ഏതൊരു നായക്കുട്ടിയെയും പോലെ ഓടി നടക്കാൻ തുടങ്ങി.
ഒടുവിൽ ഗ്രേസി വലുതായപ്പോൾ, ഡിലൻ വീൽചെയറിൽ വലിയ ചക്രങ്ങൾ ചേർത്തു. അവൾക്ക് പ്രായമായപ്പോൾ മുതിർന്നവർക്കുള്ള വീൽചെയറും കൊടുത്തു. കരുതലും സ്നേഹവുമുള്ള ഉടമകളുടെ സഹായത്തോടെ ഏതൊരു നായക്കുട്ടിക്കും സന്തോഷവും സംതൃപ്തവുമായ ജീവിതം നയിക്കാൻ കഴിയുമെന്നതിന് ഗ്രേസിയുടെ കഥ ഒരു തെളിവാണ്.
Story highlights: Puppy gets wheelchair from new foster family