‘ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷം’; പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് റിഷഭ് പന്ത്

February 2, 2024

വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ദീര്‍ഘനാളെത്തെ ചികിത്സയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. 2022 ഡിസംബറില്‍ നടന്ന അപകടത്തില്‍ താരത്തിന്റെ വലത് കാല്‍മുട്ടിനും നെറ്റിക്കും ഗുരുതര പരിക്കേറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്ലിലൂടെ താരം പ്രൊഫഷണല്‍ ക്രിക്കറ്റില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ടി20 ലോകകപ്പ് സ്‌ക്വാഡിലും താരത്തിന് ഇടം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ( Rishabh Pant first response on car accident )

അപകടം നടന്ന് 13 മാസങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ താന്‍ അനുഭവിച്ച ബുദ്ധുമുട്ടുകള്‍ തുറന്നുപറയുകയാണ് 26-കാരനായ റിഷഭ് പന്ത്. തന്റെ ജീവിതം അവസാനിച്ചുവെന്ന് തോന്നിയ നിമിഷങ്ങളായിരുന്നുവെന്നാണ് പ്രമുഖ സ്‌പോര്‍ട്‌സ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അപകടത്തെക്കുറിച്ച് പന്ത് മനസ് തുറന്നത്. ‘ആദ്യമായി എന്റെ ജീവിതം അവസാനിച്ചെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ പരിക്കുകളെ കുറിച്ച് ഞാന്‍ ബോധവാനായിരുന്നു. പരിക്കുകള്‍ അത്ര ഗുരുതരമാകാതിരുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്.

അപകടത്തില്‍ നിന്നും ആരോ എന്നെ രക്ഷിച്ചുവെന്ന തോന്നലും ഉണ്ടായിരുന്നു. പരിക്കില്‍ മോചിതനാകാന്‍ 16 മുതല്‍ 18 മാസങ്ങള്‍ വരെ വേണ്ടിവരുമെന്നായിരുന്ന ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത്രയും നീണ്ട കാലയളവ് കുറയ്ക്കുന്നതിനായി കൂടുതല്‍ കഠിനപ്രയത്‌നം ചെയ്യേണ്ടി വരുമെന്ന് അറിയാമായിരുന്നുവെന്നാണ് പന്ത് പറഞ്ഞത്.

അതോടൊപ്പം തന്നെ കാലിനേറ്റ പരിക്കേറ്റിനെക്കുറിച്ചായിരുന്നു കൂടുതല്‍ ആശങ്കയുണ്ടായിരുന്നെതെന്നും താരം വ്യക്തമാക്കി. ‘അപകടത്തില്‍പെട്ടപ്പോള്‍ ഞരമ്പുകള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചിരുന്നെങ്കില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ വളരെയേറെ ഭയപ്പെട്ടിരുന്നുവെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.

Read Also : ഒരു വർഷം മുൻപുവരെ സെക്യൂരിറ്റി ഗാർഡ്, ഇപ്പോള്‍ വിന്‍ഡീസിന്റെ സൂപ്പർ ഹീറോ; ഷമാർ ജോസഫിന്റെ ത്രില്ലർ ജീവിതം.!

2022 ഡിസംബര്‍ 30-നാണ് ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കയിലേക്ക് സ്വന്തമായി കാറോടിച്ച് പോകുന്നതിനിടെ പന്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ്് തീഗോളമായി മാറുകയായിരുന്നു. വാഹനത്തിന് തീ പിടിക്കുന്നതിന് മുമ്പായി പുറത്തുകടക്കാനയതാണ് താരത്തിന്റെ ജീവന്‍ തിരികെ കിട്ടിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ചികിത്സയിലും വിശ്രമത്തിലുമായതിനാല്‍ ലോകകപ്പ് ഉള്‍പ്പെടെ പ്രധാന മത്സരങ്ങളെല്ലാം പന്തിന് നഷ്ടമായിരുന്നു.

Story highlights : Rishabh Pant first response on car accident