കുഞ്ഞ് പിറന്നാൽ 63 ലക്ഷം ലഭിക്കും, മൂന്നു കുട്ടികൾ ഉണ്ടെങ്കിൽ ഒരുകോടി! ഗംഭീര ഓഫറുകളുമായി ഒരു കമ്പനി

February 10, 2024

ദക്ഷിണ കൊറിയയുടെ ജനനനിരക്കിൽ ശ്രദ്ധേയമായ ഇടിവ് ലോകശ്രദ്ധനേടിയിരുന്നു. ഈ ഒരു രീതി ട്രെൻഡായി മാറുമ്പോൾ ജനനനിരക്ക് വർധിപ്പിക്കാനായി നിരവധി പദ്ധതികളാണ് സൗത്ത് കൊറിയ ആവിഷ്കാരം ചെയ്യുന്നത്. പ്രൈവറ്റ് കമ്പനികളും ഈ ശ്രമത്തിൽ കൂട്ടായി പങ്കാളിത്തം അടയാളപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ഒരു പ്രമുഖ നിർമ്മാണ സ്ഥാപനമായ ബൂയോങ് ഗ്രൂപ്പ് അസാധാരണമായ ഒരു സംരംഭത്തിന് നേതൃത്വം നൽകുകയാണ്.

രാജ്യത്തിൻ്റെ ജനസംഖ്യാപരമായ വെല്ലുവിളിയെ നേരിടാൻ ജീവനക്കാർക്ക് ഗണ്യമായ സാമ്പത്തിക ആനുകൂല്യങ്ങൾ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഓരോ നവജാതശിശുവിനും 62 ലക്ഷം രൂപയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജനസംഖ്യാപരമായ സുസ്ഥിരതയെയും രാജ്യത്തിൻ്റെ ഭാവിയെയും കുറിച്ചുള്ള ആശങ്കയിൽ കമ്പനിയുടെ ഈ ചുവടുവയ്പ്പ് ശ്രദ്ധേയമാണ്.

സിയോൾ ആസ്ഥാനമായുള്ള നിർമ്മാണ സ്ഥാപനമായ ബൂയോംഗ് ഗ്രൂപ്പ്, ഓരോ തവണയും ഒരു കുഞ്ഞ് ജനിക്കുമ്പോൾ ജീവനക്കാർക്ക് 62 ലക്ഷം നൽകും. തിങ്കളാഴ്ച ഒരു പത്രക്കുറിപ്പിൽ കമ്പനി ഇക്കാര്യം പറഞ്ഞു. 2021 മുതൽ കുഞ്ഞുങ്ങളുണ്ടായ ജീവനക്കാർക്ക് പണമായി നൽകുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

സൗത്ത് കൊറിയ ലോകത്തിലെ ഏറ്റവും കുറഞ്ഞ ഫെർട്ടിലിറ്റി നിരക്കിലൂടെയാണ് പോകുന്നത്. 2022-ൽ 0.78 ആയിരുന്ന നിരക്ക് , 2025-ൽ 0.65 ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ കുറഞ്ഞുവരുന്ന ജനന പ്രവണത മാറ്റാനും രാജ്യത്തിന് അർത്ഥവത്തായ സംഭാവന നൽകാനും കമ്പനി ലക്ഷ്യമിടുന്നു.

Read also: വഴക്ക് പറഞ്ഞതിനെത്തുടർന്ന് നാടുവിട്ടുപോയ മകനെ 22 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ അമ്മ- വൈകാരികമായ കാഴ്ച

ഈ സംരംഭം എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതായത് ജീവനക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടിയാണ്. മൂന്ന് കുട്ടികളുള്ള ജീവനക്കാർക്ക് ഒരു വേറിട്ട ചോയ്സ് കമ്പനി വാഗ്ദാനം ചെയ്യുന്നു: ഒന്നുകിൽ 300 ദശലക്ഷം കൊറിയൻ വോൺ അതായത് ഒരുകോടി രൂപ പണമായോ വീട്ട് വാടകയ്‌ക്കോ നൽകും. നിർമ്മാണത്തിനായി സർക്കാർ വക ഭൂമിയാണ് മറ്റൊരു വാഗ്ദാനം.

Story highlights- South Korean company offers fund for employees newborn babies