ടെക്നോളജി ഒരുപടികൂടി മുന്നിൽ- സ്പാനിഷ് യുവതി AI വഴി സൃഷ്ടിച്ച ഹോളോഗ്രാഫിക് പങ്കാളിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു- വിഡിയോ
വിവര സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല്‍ ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു ദിവസം പോലും ഇപ്പോൾ ജീവിതത്തിൽ ഉണ്ടാവാറുമില്ല.. ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ദിവസത്തെക്കുറിച്ചുപോലും ചിന്തിക്കാനും സാധിക്കില്ല. പുതിയ കണ്ടുപിടുത്തങ്ങളും കാഴ്ചപ്പാടുകളും ലോകത്തിന്റെ വളർച്ചയിൽ വലിയ സ്വാധീനവും ചെലുത്തുന്നുണ്ട്. (Spanish artist set to marry AI partner)
ഇപ്പോഴിതാ അമ്പരപ്പിക്കുന്ന ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഒരു സ്പാനിഷ് കലാകാരി AI വഴി സൃഷ്ടിച്ച ഹോളോഗ്രാഫിക് പങ്കാളിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു. സ്പാനിഷ് ആർട്ടിസ്റ്റ് അലിസിയ ഫ്രെമിസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സൃഷ്ടിച്ച ഒരു ഹോളോഗ്രാഫിക് പങ്കാളിയെ വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. റോട്ടർഡാമിൽ നടക്കുന്ന ചടങ്ങ് സാങ്കേതികവിദ്യയുടെയും മനുഷ്യബന്ധങ്ങളുടെയും സമന്വയത്തെ സൂചിപ്പിക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വിഡിയോയിൽ, കലാകാരി തന്റെ AI പങ്കാളിയോടൊപ്പം ഇരിക്കുന്നതും സാധാരണ സംഭാഷണം നടത്തുന്നതും കാണിക്കുന്നു.മറ്റുവിഡിയോകളിൽ , വീട്ടുജോലികളിൽ AI പങ്കാളി എങ്ങനെ സഹായിക്കുന്നു, ഭക്ഷണം കഴിക്കുന്നു മുതലായവ കാണിക്കുന്നു.
Read also: ‘പാപനാശം മനോഹരം’; ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടി ഈ കടലോരം..
റിപ്പോർട്ടുകൾ പ്രകാരം, ഈ ദമ്പതികളെ ‘ഹൈബ്രിഡ് ദമ്പതികൾ’ എന്നാണ് വിളിക്കുന്നത്. തൻ്റെ മുൻകാല ബന്ധങ്ങളിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് ഫ്രെമിസ് തൻ്റെ AI പങ്കാളിയെ നിർമ്മിച്ചതായി റിപ്പോർട്ടുണ്ട്. AI പങ്കാളിയുടെ പേര് AiLex എന്നാണെന്നും വിഡിയോയിൽ വെളിപ്പെടുത്തുന്നു.
Story highlights- Spanish artist set to marry AI partner