കടുത്ത ചൂടിനെ അതിജീവിക്കാൻ മൃഗങ്ങൾക്കായി കൂളറും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്ന മൃഗശാല!

February 23, 2024

വേനൽചൂട് ക്രമാതീതമായി ഉയരുകയാണ്. ഫെബ്രുവരി അവസാനിക്കുമ്പോൾത്തന്നെ ചൂട് അതിരുവിടുമ്പോൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കടുത്ത വരൾച്ച അനുഭവപ്പെട്ടുതുടങ്ങി. ആളുകൾ ചൂടിൽ വലയുമ്പോൾ മൃഗങ്ങളുടെ കാര്യമാണ് കഷ്ടം. ഗുജറാത്തിലൊക്കെ വേനൽചൂട് അസഹ്യമാകാറുണ്ട്. മൃഗങ്ങൾക്കും സമാനമായ അവസ്ഥയാണ് ഉണ്ടാകാറുള്ളത്. മൃഗശാലകളൊക്കെ എപ്പോഴും വലിയ പ്രതിസന്ധി നേരിടാറുണ്ട് വേനൽ സമയത്ത്. അതേസമയം, സൂറത്തിലെ സർതന നേച്ചർ പാർക്കിലെ മൃഗങ്ങൾക്ക് ഇത് അത്ര പ്രതിസന്ധിയുള്ള കാര്യമല്ല.

ജ്വലിക്കുന്ന കൊടും വേനലിന്റെ പശ്ചാത്തലത്തിൽ സൂറത്തിലെ സർതന നേച്ചർ പാർക്കിലെയും മൃഗശാലയിലെയും മൃഗശാലാ പ്രവർത്തകർ മൃഗങ്ങൾക്ക് വേണ്ടി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കാറുണ്ട്. പരിസ്ഥിതി വാസയോഗ്യമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഇവർ മൃഗങ്ങൾക്കായി ഒരുക്കാറുണ്ട്. വളരെ മാതൃകാപരമാണ് ഇവരുടെ പ്രവർത്തി.

വന്യമൃഗങ്ങളെ തണുപ്പിക്കുന്നതിനായി കൂളറുകളും സ്പ്രിംഗളറുകളും ചുറ്റുപാടുമൊരുക്കാറുണ്ട് അധികൃതർ. കൂടാതെ ജലസമൃദ്ധമായ പഴങ്ങൾ, മൾട്ടിവിറ്റമിൻ ഭക്ഷണങ്ങൾ, തുടങ്ങിയ പോഷകാഹാരങ്ങളും വേനലിനെ മുൻനിർത്തി മൃഗങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.

കൂടാതെ, കരടി, സിംഹങ്ങൾ, കടുവകൾ എന്നിവയുൾപ്പെടെയുള്ള വലിയ മൃഗങ്ങൾക്ക് കൂടുതൽ ജലാംശം ആവശ്യമുള്ളതിനാൽ ഓരോന്നിനും പ്രത്യേക വാട്ടർ ടാങ്കുകൾ സ്ഥാപിച്ചിരിക്കുന്നു. കൂടുതൽ ജലസംഭരണികൾ സ്ഥാപിച്ചിട്ടുള്ളതിനാൽ, ഓരോ 3-4 മണിക്കൂറിലും അവയ്ക്ക് തണുത്ത വെള്ളം കൊണ്ട് കുളിച്ച് ചൂട് നിയന്ത്രിക്കാൻ സാധിക്കും.

Read also: മരണം വിരുന്നൊരുക്കിയ ഡെവിൾസ് കിച്ചൻ; ആകെ രക്ഷപ്പെട്ടത് ഒരേയൊരാൾ- ഗുണ കേവിന്റെ യഥാർത്ഥ കഥ!

പക്ഷികളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും നിർജ്ജലീകരണം നിയന്ത്രിക്കുന്നതിനും അധിക വിറ്റാമിനുകളും ധാതുക്കളും അവയ്ക്ക് നൽകുന്നു. എമു, ഒട്ടകപ്പക്ഷി തുടങ്ങിയവയെ ഓരോ മണിക്കൂറിലും വേനലിൽ കുളിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഈ മൃഗശാലയിൽ വളരെയധികം തണുപ്പ് വേനലിൽ ഉണ്ടാകാറുമുണ്ട്. എന്നിരുന്നാലും അവയ്ക്ക് കൂടുതൽ തണുപ്പ് ആവശ്യമുള്ളതിനാൽ വേനലിനു മുന്നോടിയായി തന്നെ അധികൃതർ തയ്യാറെടുപ്പുകൾ പൂർത്തിയാക്കാറുണ്ട്. എല്ലാവർഷവും അതിൽ മാറ്റമൊന്നുമുണ്ടാകില്ല എന്നതാണ് ശ്രദ്ധേയം.

Story highlights- special arrangements for wild animals in surat zoo