കാക്കകളെ ജീവനക്കാരായി നിയമിച്ച കമ്പനി- അവയ്ക്കായി രസകരമായ ഒരു ജോലി!

February 29, 2024

വളരെ ബുദ്ധിമുട്ടേറിയ ഒരു പരിപാടിയാണ് ശുചീകരണം. നഗരവും വീഥികളുമൊക്കെ വൃത്തിയാക്കാനാണ് വീടുകളെ അപേക്ഷിച്ച് ഏറ്റവും പ്രയാസം. ഒട്ടേറെ ജീവനക്കാരുടെ കൂട്ടായ പ്രയത്നമാണ് ഓരോ നാട്ടിലെയും മനോഹരമായ വീഥികൾ. എന്നാൽ ശുചീകരണ പ്രവർത്തനത്തിനായി കാക്കകളെ നിയമിച്ച് ശ്രദ്ധനേടിയ ഒരു കമ്പനിയുണ്ട്. നമ്മുടെ നാട്ടിലല്ല, അങ്ങ് സ്വീഡനിലുള്ള ഒരു കമ്പനിയാണ്.

നഗരത്തിന്റെ ശുചീകരണ ചെലവ് കുറയ്ക്കാൻ ആണ് ഇങ്ങനെയൊരു തീരുമാനം ഇവർ എടുക്കുകയായിരുന്നു. സിഗരറ്റ് കുറ്റികളും മറ്റ് മാലിന്യങ്ങളും എടുക്കാനുമാണ് കാക്കകളെ വിന്യസിച്ചിരിക്കുന്നത്. തെരുവുകളിൽ നിന്ന് ചപ്പുചവറുകൾ എടുത്ത് അവയ്ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഒരു പ്രത്യേക വെൻഡിംഗ് മെഷീനിൽ ഇടുന്നതിനുള്ള പരിശീലനമാണ് കാക്കകൾക്ക് നൽകിയിരിക്കുന്നത്.

Read also: അമ്മയ്ക്ക് ഇത് മധുരപ്പതിനേഴ്- നാല് വർഷത്തിലൊരിക്കൽ മാത്രമുള്ള പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

വെൻഡിംഗ് മെഷീനിൽ നിന്നും കല്ലുകൾ, ഇലകൾ തുടങ്ങിയ മറ്റ് വസ്തുക്കളിൽ നിന്ന് മാലിന്യങ്ങൾ വേർതിരിച്ചറിയാൻ കഴിയും. ദി കീപ്പ് സ്വീഡൻ ടിഡി ഫൗണ്ടേഷന്റെ ‘കോർവിഡ് ക്ലീനിംഗ്’ എന്ന പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായിരുന്നു ഈ പ്രക്രിയ. നഗരത്തിലെ തെരുവ് ശുചീകരണത്തിന്റെ ചെലവ് കുറയ്ക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.തെരുവ് ശുചീകരണത്തിനായി നഗരം നിലവിൽ 20 ദശലക്ഷം സ്വീഡിഷ് ക്രോണ അതായത് 16.28 കോടി രൂപയാണ് ചെലവഴിക്കുന്നത്.

Story highlights- Sweden is recruiting crows as cleaning staff