ചുറ്റികയിലെ വളഞ്ഞ വശം ആണികൾ നീക്കം ചെയ്യാൻ വേണ്ടി മാത്രമുള്ളതല്ല! പിന്നിൽ അറിയപ്പെടാത്ത കാരണം..
ഭിത്തിയിൽ ആണിയടിക്കാനായി ഉപയോഗിക്കുന്നതാണ് ചുറ്റിക. ദൈനംദിന ജീവിതത്തിൽ പല ആവശ്യങ്ങൾക്കായി ചുറ്റിക ഉപയോഗിക്കുന്നത് കാണാമെങ്കിലും പ്രധാനമായും മേല്പറഞ്ഞതാണ് കാരണം. ഒരു സാധാരണ ചുറ്റിക എങ്ങനെയായിരിക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ. ആണിയടിക്കാനുള്ള ഉരുണ്ട ഒരു വശവും, വളഞ്ഞിരിക്കുന്ന മറുവശവുമാണ് ചുറ്റികയ്ക്കുള്ളത്.
എന്നിരുന്നാലും, ചുറ്റികയുടെ വളഞ്ഞിരിക്കുന്ന വിടവുള്ള ഭാഗത്തിന്റെ യഥാർത്ഥ ഉപയോഗം ആർക്കും അറിയില്ല. ഉപരിതലത്തിൽ നിന്ന് ആണികൾ നീക്കം ചെയ്യാൻ ആണ് ഈ ഭാഗം ഉപയോഗിക്കുന്നത്. എന്നാൽ ചുരുക്കം ആളുകൾക്ക് മാത്രമേ അതിന്റെ പൂർണ്ണ സാധ്യതയെക്കുറിച്ച് അറിയൂ.
Did you know this? 😌
— Pulse Nigeria (@PulseNigeria247) February 15, 2023
Via: TikTok/sidneyraz pic.twitter.com/6ARhEKTUE3
പ്രധാനമായും എല്ലാവർക്കും അറിയാവുന്നതുപോലെ ആണി ഊരാൻ വേണ്ടിയാണ്. എന്നാൽ വശത്തിന് മറ്റൊരു ഉദ്ദേശ്യമുണ്ടെന്ന് കണ്ടെത്തിയാൽ നിങ്ങൾ ആശ്ചര്യപ്പെടും. അതെ, ഇത് ആണി നീക്കം ചെയ്യാൻ മാത്രമല്ല. ഒരു ചുറ്റിക ഉപയോഗിക്കുമ്പോൾ ആകസ്മികമായി വിരലിന് പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കുക എന്നതാണ് ഇതിന്റെ യഥാർത്ഥ ലക്ഷ്യം. മരപ്പണിക്കാർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഇതിനെക്കുറിച്ച് അറിയാം. അടുത്തിടെ ഒരു ടിക് ടോക് ഉപയോക്താവ് ആണ് ഈ വേറിട്ട ലക്ഷ്യം ആളുകളിലേക്ക് എത്തിച്ചത്.
Story highlights- The curved side of a hammer’s real purpose