7,600 അതിഥികൾ, 2,350 ജീവനക്കാർ- ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ് യാത്ര തുടങ്ങി
ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ ‘ഐക്കൺ ഓഫ് ദി സീസ്’ ശനിയാഴ്ച അമേരിക്കയിലെ മിയാമി തുറമുഖത്ത് നിന്ന് ആദ്യ യാത്ര ആരംഭിച്ചു. കരീബിയൻ കടലിൽ ഏഴ് ദിവസത്തെ ദ്വീപ്-ഹോപ്പിംഗ് യാത്രയാണ് ക്രൂയിസ് വാഗ്ദാനം ചെയ്യുന്നത്. യുഎസ് വിർജിൻ ഐലൻഡിലെ സെൻ്റ് കിറ്റ്സ് ആൻഡ് നെവിസ്, ഷാർലറ്റ് അമാലി എന്നിവിടങ്ങളിലൂടെ യാത്ര അവസാനിക്കും.
365 മീറ്റർ നീളമുള്ള (1,197 അടി) ഐക്കൺ ഓഫ് ദി സീസിന് 20 ഡെക്കുകൾ ഉണ്ട്, പരമാവധി 7,600 യാത്രക്കാർക്ക് താമസിക്കാം. ഇത് റോയൽ കരീബിയൻ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. അതേസമയം, ധാരാളം വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടയിലാണ് കപ്പൽ യാത്ര ആരംഭിച്ചിരിക്കുന്നത്.
ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) പ്രവർത്തിപ്പിക്കുന്ന കപ്പൽ ദോഷകരമായ മീഥേൻ വായുവിലേക്ക് ചോർത്തുമെന്ന് പരിസ്ഥിതി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഫ്യുവൽ ഓയിൽ പോലെയുള്ള പരമ്പരാഗത സമുദ്ര ഇന്ധനങ്ങളേക്കാൾ ശുദ്ധമായി എൽഎൻജി കത്തുന്നുണ്ടെങ്കിലും, ചില വാതകങ്ങൾ പുറത്തേക്ക് പോകുന്ന അപകടമുണ്ട്. ഇത് അന്തരീക്ഷത്തിലേക്ക് മീഥെയ്ൻ ചോരുന്നതിന് കാരണമാകുന്നു. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ വളരെ ശക്തമായ ഹരിതഗൃഹ വാതകമാണ് മീഥേൻ.
Read also: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം; ആവേശത്തിരമാലകളുയർത്തിയ അഭ്യാസ പ്രകടനത്തിന് വേദിയായി കൊച്ചി
ഫിൻലൻഡിലെ ടർക്കുവിലുള്ള ഒരു കപ്പൽശാലയിൽ നിർമ്മിച്ച് ബഹാമാസിൽ രജിസ്റ്റർ ചെയ്ത കപ്പലിൽ ഏഴ് നീന്തൽക്കുളങ്ങളും ആറ് വാട്ടർ സ്ലൈഡുകളുമുണ്ട്. കൂടാതെ 40-ലധികം റെസ്റ്റോറൻ്റുകളും ബാറുകളും ഉണ്ട്.
Story highlights- World’s largest cruise ship sets sail from Miami