ഇത് ലോകത്തിലെ ഏറ്റവും ‘മെലിഞ്ഞ’ അംബരചുംബിയായ കെട്ടിടം
കോൺക്രീറ്റ് കെട്ടിടങ്ങളുടെ പേരിൽ പ്രസിദ്ധമായ ഇടമാണ് മാൻഹട്ടൻ. അവിടെനിന്നും പ്രസിദ്ധിയാർജ്ജിച്ച ഒരു കെട്ടിടമുണ്ട്. സ്റ്റെയിൻവേ ടവർ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും മെലിഞ്ഞ’ അംബരചുംബി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മിഡ്ടൗൺ മാൻഹട്ടനിലെ 1,428 അടി ഉയരവും 57.4 അടി വീതിയുമുള്ള കെട്ടിടത്തിൽ താമസിക്കാൻ കൊതിക്കുന്നവർ ഏറെയാണ്.
സ്റ്റെയിൻവേ ടവറിന് 24:1 ആണ് ഉയരവും വീതിയും തമ്മിലുള്ള അനുപാതം. ഇത് ഏറ്റവും മെലിഞ്ഞ അംബരചുംബിയായ കെട്ടിടമായി അറിയപ്പെടുന്നത് ഇതുകൊണ്ടാണ്. വൺ വേൾഡ് ട്രേഡ് സെന്റർ (1,776 അടി), സെൻട്രൽ പാർക്ക് ടവർ (1,550 അടി) എന്നിവ കഴിഞ്ഞാൽ പടിഞ്ഞാറൻ ഹെമിസ്ഫിയറിൽ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കെട്ടിടം കൂടിയാണ് ഈ അൾട്രാ ലക്ഷ്വറി റെസിഡൻഷ്യൽ ടവർ.
Read also: ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ പാവകൾ മാത്രം; ദുരൂഹമായൊരു വീട്!
കെട്ടിടത്തിൽ 84 നിലകളിലായി 60 അപ്പാർട്ട്മെന്റുകൾ ഉണ്ട്. ഓരോ നിലയിലും ഒരു അപ്പാർട്ട്മെന്റ് എന്ന നിലയിലാണ് ഈ കെട്ടിടം നിർമിച്ചിരിക്കുന്നത്. എന്തായാലും എന്നും പൊള്ളുന്ന വിലയുള്ള റിയൽ എസ്റ്റേറ്റ് രംഗത്ത് ആശ്വാസകരമായ തുകയുമായാണ് ഈ കെട്ടിടം എത്തുന്നത്. സ്റ്റുഡിയോ അപ്പാർട്മെന്റുകൾ 58 കോടി രൂപയ്ക്കും, കെട്ടിടത്തിന് മുകളിലുള്ള പെന്റ് ഹൗസിന് 500 കോടി രൂപയും വിലയുണ്ട്.
Story highlights- World’s skinniest skyscraper in Manhattan