ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ പാവകൾ മാത്രം; ദുരൂഹമായൊരു വീട്!

February 26, 2024

ചെറുപ്പകാലത്ത് പാവകൾ സമ്മാനമായി ലഭിക്കാത്തവർ ഇല്ല. എന്നാൽ, ഒന്നോ രണ്ടോ പാവകളെയൊക്കെ ഇഷ്ടമാണെങ്കിലും ഒരുപാട് പാവകൾ കണ്ടാൽ ഉള്ളിൽ ഒരു ഭയം സ്വാഭാവികമായി എല്ലാവരിലും ഉണ്ടാകാറുണ്ട്. പീഡിയോഫോബിയ എന്നറിയപ്പെടുന്ന പാവകളോടുള്ള ഈ ഭയം മനുഷ്യന്റെ പരിണാമകാലം മുതൽ ഉണ്ടെന്നാണ് മനഃശാസ്ത്രഞ്ജൻമാർ പറയുന്നത്. അത്തരമൊരു ഭയം സ്വാഭാവികമായി ഉണർത്തുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഒരുവീട് നിറയെ പാവകൾ. കട്ടിലുകളിലും ഭിത്തികളിലുമെല്ലാം പാവകൾ നിറഞ്ഞിരിക്കുന്നു. ഫോട്ടോഗ്രാഫറായ ബെൻ ജെയിംസ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. പാവകൾ നിറഞ്ഞ മുറികളുടെ ഫോട്ടോഗ്രാഫുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിവിധ രീതികളിൽ ക്രമീകരിച്ചിരിക്കുന്ന നൂറുകണക്കിന് പാവകൾ ഈ വീടിനുള്ളിലുണ്ട്. ചിലർ ഈ ചിത്രങ്ങൾ മനോഹരമോ ഗൃഹാതുരമോ ആണെന്ന് പറയുമ്പോൾ, മറ്റുള്ളവർ അവയെ ഒരു “പേടിസ്വപ്നം” എന്ന് വിശേഷിപ്പിക്കുകയാണ്.

എന്തുതന്നെയായാലും ഈ പാവ വീടല്പം ഭയാനകമാണ്. ഈ കാഴ്ചകൾ എറിയപങ്ക് ആളുകളെയും ഭയപ്പെടുത്തും. ചുമരിലും, കട്ടിലുകളിലും നിലത്തുമായി അലങ്കരിച്ചുവെച്ചിരിക്കുകയാണ് അവയെ. എന്നിരുന്നാലും ഈ പാവകൾ ഭയപ്പെടുത്തുന്നതിന്റെ കാരണങ്ങൾ നിർവചിക്കാൻ ബുദ്ധിമുട്ടാണ്. ഒരുവശത്ത് പാവകൾ നിരുപദ്രവകാരികളാണ്; അവ നിർജീവ വസ്തുക്കളാണ്. എന്നിരുന്നാലും, ഈ മുറികളിലെ പാവകളുടെ വലിയ അളവും അവയുടെ ജീവിതസമാനമായ വശവും പല ആളുകളിലും ഭയാനകമായ അവസ്ഥ ഉണ്ടാക്കുന്നു.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

പുരാതന കാലത്ത്, മനുഷ്യർ അവ്യക്തമായി കാണപ്പെടുന്നതും എന്നാൽ ജീവനില്ലാത്തതുമായ എന്തിനേയും ഭയപ്പെടാൻ ശ്രമിച്ചിരുന്നു. കാരണം അത്തരം വസ്തുക്കൾ അപകടത്തിന്റെ സൂചനയായി പൂർവികർ കണ്ടിരുന്നു. ഇന്ന്, ഈ ഭയം പാവകളോടും മാനിക്വിനുകൾ ,മനുഷ്യരെപ്പോലെയുള്ള രൂപങ്ങൾ എന്നിവയോടാണ്. അതിനാലാണ് ഈ പാവവീട് ആളുകളിൽ ഭയം ഉളവാക്കുന്നത്.

Story highlights- fearfull doll house