ഒരു തീപ്പെട്ടിയോളം മാത്രം; ഇത് ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ- ഗിന്നസ് റെക്കോർഡ്!
ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ സൃഷ്ടിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി ആന്ധ്രാപ്രദേശിൽ നിന്നുള്ള യുവാവ്. കഴിഞ്ഞ വർഷം ജൂൺ 17 ന് സായി തിരുമലനീദി എന്ന യുവാവാണ് ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ വിഡിയോ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്.
ഇപ്പോൾ വൈറലായ വിഡിയോയിൽ, സായി തിരുമലനീദി തൻ്റെ വിസ്മയിപ്പിക്കുന്ന സൃഷ്ടി ഇൻസ്റ്റാൾ ചെയ്യുന്നത് കാണാം. ആന്ധ്രാപ്രദേശിലെ ടുണി സിറ്റിയിൽ നിന്നുള്ള സായ്, 1.45 ഇഞ്ച് x 1.61 ഇഞ്ച് x 1.69 ഇഞ്ച് മാത്രം വലിപ്പമുള്ള ഒരു വാഷിംഗ് മെഷീൻ ആണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു തീപ്പെട്ടിയോളം മാത്രമാണ് വാഷിംഗ് മെഷീന്റെ വലിപ്പം. ഇത്രയും വലിപ്പം മാത്രമേ ഉള്ളെങ്കിലും ഇത് പ്രവർത്തനക്ഷമമാണ് എന്നതാണ് ശ്രദ്ധേയം.
വിഡിയോയിൽ, ചെറിയ ഭാഗങ്ങൾ ഉപയോഗിച്ച് സായ് വാഷിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്യുന്നത് കാണാം. ഈ പ്രക്രിയ ആരംഭിക്കുന്നത് മോട്ടോറിലൂടെയാണ്, തുടർന്ന് അത് പരീക്ഷണത്തിന് വിധേയമാക്കുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും ചെറിയ വാഷിംഗ് മെഷീൻ ഒരു ടോപ്പ് ലോഡറാണ്. ഇൻസ്റ്റാളേഷൻ്റെ അവസാന ഘട്ടം ഒരു സ്വിച്ചും ഒരു ചെറിയ പൈപ്പും ഉപയോഗിച്ച് പൂർത്തിയാക്കുകയായിരുന്നു.
Read also: കടുത്ത ചൂടിനെ അതിജീവിക്കാൻ മൃഗങ്ങൾക്കായി കൂളറും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്ന മൃഗശാല!
വിഡിയോയിൽ സായി തിരുമലനീദി വെള്ളം ഒഴിക്കുന്നതും ഒരു തുണിക്കഷണം ഇടുന്നതും മെഷീനിലേക്ക് ഡിറ്റർജൻ്റുകൾ ഒഴിക്കുന്നതും കാണാം. ഈ യന്ത്രം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിച്ച ശേഷം, സായ് അതിൽ നിന്ന് കഴുകിയ തുണി പുറത്തെടുക്കുന്നു. വിഡിയോ ശ്രദ്ധേയമാകുകയാണ്.
Story highlights- worlds smallest washing machine video