ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയും വീണ്ടും കണ്ടുമുട്ടിയപ്പോൾ!
ചില അത്ഭുതങ്ങൾ ഒന്നിക്കുമ്പോൾ അത് ലോകത്തിന് ഒരു കൗതുകകാഴ്ചയാണ്. സുൽത്താൻ കോസെനും ജ്യോതി ആംഗെയും തമ്മിലുള്ള കൂടിക്കാഴ്ചയും എപ്പോഴും ചർച്ചയാകുകയും വാർത്തകളിൽ ഇടംപിടിക്കാറുള്ളതുമാണ്. കാരണം, ലോകത്തിൽ ഏറ്റവും ഉയരം കൂടിയ പുരുഷനും ഉയരം കുറഞ്ഞ സ്ത്രീയുമാണ് ഇവർ.
ആറുവർഷത്തിന് ശേഷമാണ് ഈ ‘നീളമേറിയ കുഞ്ഞൻ കാഴ്ച’ വീണ്ടും നടന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പുരുഷനായ തുർക്കിയിൽ നിന്നുള്ള സുൽത്താൻ കോസെൻ, നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ഇന്ത്യയിൽ നിന്നുള്ള ജ്യോതി ആംഗെയെയും തിങ്കളാഴ്ച കാലിഫോർണിയയിലെ ഇർവിനിലായിരുന്നു കണ്ടുമുട്ടിയത്.
കോസെന് 2.51 മീറ്റർ (8 അടി 3 ഇഞ്ച്) ഉയരമാണ്. അതേസമയം ആംഗെയ്ക്ക് 62.8 സെൻ്റീമീറ്റർ ആണ് ഉയരം. ഈജിപ്ഷ്യൻ സാംസ്കാരിക ടൂറിസം മന്ത്രാലയത്തിൻ്റെ ക്ഷണപ്രകാരം 2018 ൽ ഈജിപ്തിൻ്റെ തലസ്ഥാനമായ കെയ്റോയിൽ വെച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടുകയും ഗിസയിലെ പിരമിഡുകൾ സന്ദർശിക്കുകയും ചെയ്തിരുന്നു.
Read also: മറക്കല്ലേ മലയാളം; മാറ്റിവയ്ക്കാം, ഒരു ദിനം- ഇന്ന് അന്താരാഷ്ട്ര മാതൃഭാഷാ ദിനം
സുൽത്താൻ കോസനും ജ്യോതി ആംഗെയും തമ്മിൽ ആറടിയിൽ കൂടുതൽ ഉയര വ്യത്യാസമുണ്ട്. അതിനാൽത്തന്നെ ഇവരുടെ കൂടിക്കാഴ്ച എപ്പോഴും ശ്രദ്ധേയമാകാറുമുണ്ട്. 8 അടി 2 ഇഞ്ച് ഉയരത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരമുള്ള പുരുഷനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ 41 കാരനായ കോസെൻ, 2 അടി 0.7 ഇഞ്ച് മാത്രം വലിപ്പമുള്ള, ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായ 30 കാരിയായ മിസ് ആംഗെയെ കാണുന്നത് കാണികൾക്കും കൗതുകമുള്ള കാഴ്ചയാണ്.
Story highlights- worlds tallest men and shortest women meet in US