റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ‘ഏഴ് കടൽ ഏഴ് മലൈ’ പ്രീമിയർ; ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ!

February 3, 2024

നിവിൻ പോളി-രാം കൂട്ടുകെട്ടിൽ പിറന്ന ‘ഏഴ് കടൽ ഏഴ് മലൈ’ എന്ന ചിത്രം റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. വിവിധ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരയ്ക്കുന്ന ചലച്ചിത്ര മേളയിൽ ചിത്രത്തിന് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. (‘Yezhu Kadal Yezhu Malai’ premieres at Rotterdam Film Festival)

റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ കമ്മ്യൂണിക്കേഷൻ മേധാവി ആനി വാബെക്ക് ചിത്രത്തെ വാനോളം പ്രശംസിച്ചു. ഫെസ്റ്റിവൽ സ്റ്റാഫുകൾക്കിടയിൽ അടുത്തിടെ നടത്തിയ ഒരു സർവേയിൽ, നൂറ്റാണ്ടുകളായി പ്രണയം, സഹാനുഭൂതി, അതിജീവനം എന്നിവയുടെ പ്രമേയങ്ങൾ കൊണ്ട് നെയ്തെടുത്ത ആകർഷകമായ ആഖ്യാനമാണ് സിനിമയെന്ന് അവർ പങ്കുവെച്ചു.

ബിഗ് സ്‌ക്രീനിൻ്റെ പ്രൗഢിയിൽ ഈ സിനിമാറ്റിക് മാസ്റ്റർപീസ് അനുഭവിച്ചറിയുന്നതിൻ്റെ ആവേശം വാബെക്ക് പ്രകടിപ്പിക്കുകയുണ്ടായി. പേരൻപ്, തങ്കമീൻകൾ, കാട്രത്ത് തമിഴ്, തരമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാർഡ് ജേതാവായ റാം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അഞ്ജലിയാണ് നായിക. തമിഴ് നടൻ സൂരിയും ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: ‘ഒരു ലക്ഷം പോലീസുകാരുണ്ടെങ്കിൽ ഒരു ലക്ഷം പേർക്കും ഒരു ലക്ഷം സ്വഭാവം ആയിരിക്കും’ – ‘അന്വേഷിപ്പിൻ കണ്ടെത്തും’ അന്വേഷകരുടെ കൂടി കഥയാണെന്ന് ടൊവിനോ

ഫിലിം ഫെസ്റ്റിവലിൽ ബിഗ് സ്‌ക്രീൻ കോംപെറ്റിഷൻ എന്ന മത്സര വിഭാഗത്തിലേക്കാണ് ‘ഏഴ് കടൽ ഏഴ് മലൈ’ മത്സരിക്കുന്നത്. വ്യത്യസ്തമായ ഒരു കഥാപാത്രത്തിലൂടെ നിവിൻ പോളിയുടെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെയാണ് ‘ഏഴ് കടൽ ഏഴ് മലൈ സൂചിപ്പിക്കുന്നത്.

നിവിൻ പോളിയെയും സംവിധായകൻ റാമിനെയും ആദ്യമായി ഒന്നിപ്പിക്കുന്ന ചിത്രം കൂടിയാണിത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് എൻ കെ എകാംബരമാണ്.

Story highlights: ‘Yezhu Kadal Yezhu Malai’ premieres at Rotterdam Film Festival