എട്ട് മാസം പ്രായം, കുഞ്ഞുവാവ മാസം സമ്പാദിക്കുന്നത് ലക്ഷങ്ങൾ..!

March 23, 2024

ഒരാളുടെ ജീവിതത്തിന്റെ വിധി നിര്‍ണയിക്കുന്നതില്‍ ഭാഗ്യം എന്ന ഘടകത്തിന് പങ്കുണ്ടെന്നാണ് പറയാറുള്ളത്. നിരവധി പ്രതിസന്ധികളെ മറികടന്ന് കഠിനാധ്വാനത്തിലൂടെ ജീവിതത്തില്‍ വിജയം നേടിയവരുടെ കഥകള്‍ നമുക്ക് ചുറ്റുമുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ചിലര്‍ക്ക് ഭാഗ്യം എന്ന ഘടകത്തിന്റെ പിന്തുണയോടെയും ഇത്തരം സാഹചര്യങ്ങള്‍ വന്നുചേരാറുണ്ട്. അത്തരത്തില്‍ ചില സംഭവങ്ങളെങ്കിലും നാം കേട്ടിട്ടുണ്ടാകും. ( 8 month old Baby Is Earning Lakhs By Modelling )

അത്തരത്തില്‍ വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ചുവീണതാണെന്ന് തോന്നിപ്പോകുന്ന തരത്തിലാണ് എംജെ എന്ന എട്ട് മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ്. ജനിച്ചുവീണ് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴേക്കും ലക്ഷങ്ങളാണ് അമേരിക്കയില്‍ നിന്നുള്ള എംജെ സമ്പാദിക്കുന്നത്. ഈ പ്രായത്തില്‍ തന്നെ ഇത്ര ഭീമമായ തുക സമ്പാദിക്കുന്ന ഈ കുഞ്ഞ് മാതാപിതാക്കളുടെ ജീവിതം മാറ്റിമറിച്ച ഭാഗ്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ ലക്ഷങ്ങള്‍ എങ്ങനെ സമ്പാദിക്കുന്നു എന്ന സംശയം വരുന്നുവോ..? അറിഞ്ഞിരുന്നെങ്കില്‍ നമുക്കും ഒന്ന് പരീക്ഷിക്കാമായിരുന്നു അല്ലേ..! ജനനം മുതല്‍ എംജെയെ സെലിബ്രിറ്റിയാക്കാനുള്ള ശ്രമത്തിലായിരുന്നു. അത് ഫലം കണ്ടതോടെയാണ് ഈ പെണ്‍കുഞ്ഞിന്റെയും കുടുംബത്തിന്റെയും തലവര മാറ്റിയത്.

സാറാ ലുറ്റ്സ്‌കര്‍ എന്ന നഴ്‌സിന്റെ മകളാണ് എംജെ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ തന്നെ മകളെ മോഡലിങ് രംഗത്തേക്ക് കൊണ്ടുവരുന്നതിനായി സാറ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവര്‍ വിവിധ മോഡലിങ് ഏജന്‍സികള്‍ക്ക് അവളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കി. എംജെയ്ക്ക് അഞ്ച് മാസം മാത്രം പ്രായമുള്ള സമയത്താണ് അവളുടെ ആദ്യ മോഡലിങ് ചിത്രം പകര്‍ത്തുന്നത്. ഇതിന് പിന്നാലെ വാള്‍മാര്‍ട്ട്, കോസ്റ്റ്കോ തുടങ്ങിയ രണ്ട് പ്രമുഖ അമേരിക്കന്‍ കമ്പനികളുടെ മോഡലായി എംജെയെ തെരഞ്ഞെടുത്തു. അവരുടെ ചൈല്‍ഡ് മോഡലായി കരാറില്‍ ഒപ്പുവെച്ച ഉടന്‍ തന്നെ ഏകദേശം 4,199 യുഎസ് ഡോളറാണ് (3.5 ലക്ഷം രൂപ) ഈ പെണ്‍കുഞ്ഞ് നേടിയത്.

Read Also : ‘ലോംഗിയർബൈൻ’ – ഭൂമിയുടെ വടക്കേയറ്റത്ത അവസാന നഗരം; ഇവിട ആരും മരിക്കുന്നില്ല..!

നിലവില്‍ എട്ട് മാസം പ്രായമുള്ള എംജെ, മറ്റുള്ള ബ്രാന്‍ഡുകള്‍ക്കായും ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നുണ്ട്. അതിലൂടെയും ലക്ഷക്കണക്കിന് രൂപയാണ് വരുമാനം നേടുന്നത്. തന്റെ മകള്‍ വളരെ സന്തോഷവതിയാണന്നും എല്ലാം ആസ്വദിക്കുന്നുവെന്നും എംജെയുടെ അമ്മ സാറ പറയുന്നു. വലുതാകുമ്പോള്‍ ഇനി ഇത് ചെയ്യണോ വേണ്ടയോ എന്ന് അവള്‍ സ്വയം തീരുമാനിക്കട്ടെയെന്നും സാറ വ്യക്തമാക്കി.

Story highlights : 8 month old Baby Is Earning Lakhs By Modelling