കരിപിടിച്ച പുസ്തകം; പക്ഷെ, വായിക്കണമെങ്കിൽ താളുകൾ കത്തിക്കണം!

March 24, 2024

കൗതുകകരമായ എന്തെങ്കിലും ഘടകം കൊണ്ട് ശ്രദ്ധേയമാകുന്ന ചിലതുണ്ട്. അങ്ങനെ വായനാ ലോകത്തും ശാസ്ത്ര ലോകത്തും അതിശയമായ ഒരു പുസ്തകമുണ്ട്. താളുകൾ പൂർണമായും കരിപിടിച്ചതുപോലെ കറുത്തിരിക്കുന്നു. ഒരു അക്ഷരവും കാണാൻ ഇല്ല. ഇതെങ്ങനെ വായിക്കും, എവിടെ അക്ഷരങ്ങൾ എന്നൊക്കെ പുസ്തകം കാണുമ്പോൾ തോന്നും. പക്ഷെ, രസകരമായ കാര്യമെന്തെന്നുവെച്ചാൽ, തീ കണ്ടാൽ മാത്രമേ ഈ അപൂർവ പുസ്തകം വായിക്കാൻ സാധിക്കൂ.

റേ ബ്രാഡ്‌ബെറി എഴുതിയഫാരൺഹീറ്റ് 451 എന്ന പുസ്തകമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. താളുകളിലൂടെ ഒരു ലൈറ്റർ കത്തിച്ച് ഓടിക്കുമ്പോൾ അക്ഷരങ്ങൾ തെളിഞ്ഞുവരുന്നു.


പുസ്തകങ്ങൾ കത്തിക്കാൻ ഇഷ്ടപ്പെടുന്ന ഒരു അഗ്നിശമന സേന ജീവനക്കാരന്റെ കഥയാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. പുസ്തകം വിതരണത്തിനെടുത്തിരിക്കുന്ന സൂപ്പർ ടെറൈൻ എന്ന വെബ്‌സൈറ്റ് തീ പോലുള്ള ചൂടുള്ള പദാർത്ഥങ്ങൾ ചേർന്നിരുന്നാൽ അക്ഷരങ്ങൾ തെളിയുന്ന തരത്തിൽ നിർമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു.

Read also: ഇവിടുത്തെ സ്ത്രീകൾ ഉറങ്ങുമ്പോൾ പോലും ശിരോവസ്ത്രം മാറ്റാറില്ല!

മാത്രമല്ല, എന്താണ് ഈ മാജിക് ബുക്കിന്റെ രഹസ്യം എന്ന് പുസ്തകത്തിൽ വ്യക്തമാക്കുന്നതായും സൂപ്പർ ടെറൈൻ പറയുന്നു. ആകെ 100 കോപ്പി മാത്രമാണ് പുസ്തകത്തിനുള്ളത്. ഒരെണ്ണത്തിന് വില 395 യൂറോയാണ്. അതായത് 35, 500 രൂപ. ഇപ്പോഴത് ലഭ്യവുമല്ല എന്നതാണ് ശ്രദ്ധേയം.

Story highlights-burn first if you want to read it