സെറിബ്രൽ പൾസിയുള്ള സഹോദരി അടക്കമുള്ള എട്ടംഗ കുടുംബത്തിന് താമസിക്കാൻ ഡബിൾ ഡെക്കർ ബസ് വീടാക്കി മാറ്റി യുവാവ്!

March 24, 2024

തന്റെ തണലിലുള്ളത് സെറിബ്രൽ പൾസി ബാധിച്ച ഒരു സഹോദരിയും അഞ്ചു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബം. എന്നാൽ, സ്വന്തമായി വീടില്ലാത്തതിനാൽ ഭീമമായ വാടക നൽകിയുള്ള താമസം ആൻ്റണി ടെയ്‌ലർ എന്ന യുവാവിനെ വലിയ പ്രതിസന്ധിയിലാക്കി. അങ്ങനെ പ്രതിസന്ധിയിൽ തളർന്നുനിൽക്കാൻ അയാൾ തയ്യാറായിരുന്നില്ല. എട്ടംഗ കുടുംബത്തിന് ഒന്നിച്ച് താമസിക്കാൻ ആന്റണി കണ്ടെത്തിയ വഴി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

രണ്ടു ഡബിൾ ഡെക്കർ ബസുകൾ വീടാക്കി മാറ്റിയിരിക്കുകയാണ് ആൻ്റണി ടെയ്‌ലർ. ആൻ്റണി ടെയ്‌ലറും എമ്മ ഹേർഡും അവരുടെ അഞ്ച് കൊച്ചുകുട്ടികൾക്കും ആന്റണിയുടെ മൂത്ത സഹോദരി ഹന്നയ്ക്കും ഒപ്പം റുവാൻ മൈനറിൽ താമസിക്കുകയാണ്. ഭവന വിപണിയുടെ ഉയരുന്ന മൂല്യത്തിൽ നിന്ന് തൻ്റെ കുടുംബത്തെ താങ്ങിനിർത്താൻ അയാൾ പ്രയാസപ്പെടുകയായിരുന്നു.

സഹോദരി ഹന്ന സെറിബ്രൽ പൾസി ബാധിതയായതുകൊണ്ട് കുടുംബത്തിന് ശേഷിയില്ലെങ്കിൽ ഏറ്റെടുക്കാൻ ഭരണകൂടം തയ്യാറായിരുന്നു. എന്നാൽ, കുടുംബം ഒന്നിച്ച് വേണം എന്ന ആന്റണിയുടെ ആഗ്രഹത്തെ തുടർന്ന് ഇവർ വാടക വീടുകൾ നോക്കുകയായിരുന്നു. സഹോദരിയുടെ പരിമിതിക്ക് അനുസരിച്ചുള്ള വീടായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ അങ്ങനെയുള്ള വീടിന് വലിയ തുക വാടകയായി നൽകേണ്ടി വരുന്നു എന്നതുകൊണ്ട് ആകെ പ്രതിസന്ധിയിലായിരുന്നു ആന്റണി.

അവരുടെ സാഹചര്യങ്ങൾക്കും കൂടുതൽ ആളുകളെ താങ്ങാനാവുന്നതുമായ ഒരു വീട് നിർമ്മിക്കുക എന്നതായിരുന്നു ആൻ്റണിയുടെ ഏക പോംവഴി- എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മുതൽ ഒരു പ്ലാനിംഗ് അപേക്ഷ തീർപ്പുകൽപ്പിക്കാത്തതിനാൽ, ഇത് വളരെയധികം സമയമെടുക്കുകയായിരുന്നു. അങ്ങനെ
കുടുംബത്തെ ഒരു ഡബിൾ ഡെക്കർ ബസിലേക്കും ഒരു കോൾഡ്‌പ്ലേ ടൂർ ബസിലേക്കും മാറ്റുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലാതെയായി. അങ്ങനെ ബസിലുള്ള ഇവരുടെ ജീവിതം ലോക ശ്രദ്ധനേടുകയാണ്.

Read also: 201 മത്സരങ്ങളിൽ ഒരൊറ്റ ജയം മാത്രം; 20 വർഷത്തിനിപ്പുറം മറ്റൊരു ജയം സ്വപ്‌നം കണ്ട് സാൻ മാരിനോ ഫുട്ബാൾ ടീം

നിവൃത്തികേടുകൊണ്ട് സമ്പാദ്യമായ 36 ലക്ഷം മുടക്കി വാങ്ങിയ ഈ ബസുകൾ യഥാർത്ഥത്തിൽ വലിയ ഗുണമായി എന്ന് പറയുൿയാണ് ആന്റണി. ചെലവ് ചുരുക്കൽ ഇതിലൂടെ വളരെ ഫലപ്രദമായി. മാത്രമല്ല, ബസിന്റെ പാർക്കിങ് ഫീസ് മാത്രമാണ് ഇപ്പോൾ കൊടുക്കേണ്ടതായി വരുന്നുള്ളു എന്നതും ശ്രദ്ധേയമാണ്.

Story highlights-  family lives in converted Coldplay tour bus