ഉന്നത ജോലി ഉപേക്ഷിച്ച് ഇഡ്ഡലി വിൽപനയ്ക്ക്; ഒരുമാസം വിൽക്കുന്നത് 50000 ഇഡ്ഡലികൾ – സമ്പാദ്യം ലക്ഷങ്ങൾ!
ചില ആളുകളുടെ ജീവിത കഥ എങ്ങനെയൊക്കെയാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്? തോൽവിയിൽ നിന്നും വിജയം കുറിച്ചവരും പുതിയ തുടക്കങ്ങളിൽ ഗംഭീര നേട്ടം കൊയ്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അങ്ങനെ ഒരു വിജയഗാഥയുടെ ഉടമയാണ് കൃഷണൻ മഹാദേവൻ എന്ന ബംഗളൂരു സ്വദേശി. വൈവിധ്യമാർന്ന ഒരു സ്വപ്ന സാക്ഷാത്കാരത്തിലൂടെ കൃഷ്ണൻ നേടുന്നത് ചെറിയ തുകയല്ല.
ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെൻ്റ് ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൽ ലാഭകരമായ ഒരുമികച്ച ജോലി നിങ്ങൾക്കുണ്ടെങ്കിൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? മറ്റൊന്നും ചെയ്യാനില്ല എന്നതായിരിക്കും പലരുടെയും മറുപടി. എന്നാൽ ഇൻവെസ്റ്റ്മെൻ്റ് ബാങ്കർ എന്ന നിലയിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബംഗളുരുവിലെ വിജ്ഞാൻ നഗറിൽ അയ്യർ ഇഡ്ഡലി എന്ന ചെറിയ കട തുടങ്ങിയ ആളാണ് കൃഷ്ണൻ മഹാദേവൻ.
2001 ൽ കൃഷ്ണന്റെ അച്ഛൻ ആരംഭിച്ചതായിരുന്നു അയ്യർ ഇഡ്ഡലി എന്ന കട. ചൂടുള്ള, രുചികരമായ ഇഡ്ഡലി വിളമ്പുന്നതിൽ പ്രസിദ്ധമായ കുടുംബത്തിൻ്റെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിനായി കൃഷ്ണൻ മഹാദേവൻ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഈ ഇഡ്ഡലി വളരെയധികം ജനപ്രിയമാകുകയും ചെയ്തിരുന്നു. നല്ല തേങ്ങാ ചമ്മന്തിക്കൊപ്പം ആയിരുന്നു ഈ ചൂട് ഇഡ്ഡലി വിതരണം ചെയ്തിരുന്നത്.
Read also: ഏഴ് പതിറ്റാണ്ട് ശ്വസിച്ചത് യന്ത്ര സഹായത്തോടെ; 78-ാം വയസിൽ യാത്ര പറഞ്ഞ് ‘പോളിയോ പോൾ’!
ഈ കടയുടെ സമീപത്ത് നിരവധി റെസ്റ്റോറൻ്റുകൾ ഉണ്ടെങ്കിലും, അയ്യർ ഇഡ്ഡലി അതിൻ്റെ തനതായ, മൃദുവായ, ഇഡ്ഡലികൾക്ക് ഇപ്പോഴും വളരെ ജനപ്രിയമാണ്. ഭക്ഷണത്തിൻ്റെ ഉയർന്ന ഗുണമേന്മയാണ് ഇതിന് കാരണം. വളരെ പരിമിതമായ ഇടത്താണ് കട സ്ഥിതി ചെയ്യുന്നതെങ്കിലും ഓരോ മാസവും 50,000 ഇഡ്ഡലികളാണ് കടയിൽ വിൽക്കുന്നത്. വലിയ പകിട്ടൊന്നുമില്ലാത്ത കടയാണ് ഇതെങ്കിലും ആരാധകർ ഏറെയാണ്. ഗുണനിലവാരം, ശുചിത്വം, രുചി എന്നിവയാണ് അയ്യർ ഇഡ്ഡലിക്ക് ആരാധകരെ കൂട്ടുന്നത്. അച്ഛന്റെ കലാശേഷമാണ് കൃഷ്ണന്റെയും അമ്മയുടെയും ഉത്തരവാദിത്തത്തിലേക്ക് കട എത്തിയത്. ഇന്ന് ഇഡ്ഡലിക്ക് പുറമെ വട, കേസരി ,ഖാരാ ഭാട്ടും കൃഷ്ണൻ മെനുവിൽ ചേർത്തിട്ടുണ്ട്. മികച്ച വരുമാനമാണ് കൃഷ്ണൻ കടയിൽ നിന്നും നേടുന്നത്.
Story highlights- iyer idli story