പൊന്നമ്മ ചേച്ചിക്കൊപ്പം- മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മയെ സന്ദർശിച്ച് ജഗദീഷും ബൈജുവും

March 5, 2024

മലയാള സിനിമയിൽ മാതൃത്വത്തെ ഇത്രയും മനോഹരമായി അവതരിപ്പിച്ച ആളുകൾ ഇല്ല. അതാണ് കവിയൂർ പൊന്നമ്മ. ആ പേര് കേൾക്കുമ്പോൾ തന്നെ ഒട്ടേറെ ‘അമ്മ വേഷങ്ങൾ മനസിലേക്ക് ഓടിയെത്തും. യൗവനത്തിൽ തന്നെ അമ്മവേഷങ്ങൾ ചെയ്തുതുടങ്ങിയതാണ് കവിയൂർ പൊന്നമ്മ. സിനിമയ്ക്ക് ഉള്ളിലും പുറത്തും അവരോട് അമ്മയെന്ന സ്നേഹം നിലനിർത്തുന്നവരാണ് എല്ലാവരും. ഇപ്പോഴിതാ, കവിയൂർ പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് ജഗദീഷും ബൈജുവും.

കവിയൂർ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രം ബൈജു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമകളിൽ നിന്നും ഏറെനാളായി ഇടവേളയെടുത്തിരിക്കുന്ന കവിയൂർ പൊന്നമ്മയുടെ വിശേഷങ്ങൾ ചോദിച്ച് നിരവധിപേരാണ് എത്തുന്നത്. മുൻപ് സംവിധായകൻ ഷാജി കൈലാസ് കുടുംബസമേതം കവിയൂർ പൊന്നമ്മാമയെ സന്ദർശിച്ചിരുന്നു.

1965 “തൊമ്മന്റെ മക്കൾ” എന്ന സിനിമയിൽ സത്യന്റെയും മധുവിന്റെയും അമ്മയായി അഭിനയിച്ചാണ് അമ്മവേഷങ്ങളിലേക്കുള്ള തുടക്കം. അന്ന് 22 വയസ്സായിരുന്നു. അവരെക്കാൾ വളരെ ചെറുപ്പമുള്ളപ്പോഴായിരുന്നു ആ വേഷം. അമ്പത്തിമൂന്ന് വർഷമായി സിനിമയിലുണ്ട് കവിയൂർ പൊന്നമ്മ. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ നെഗറ്റീവ് കഥാപാത്രങ്ങൾ ഒന്നും തന്നെ ഈ കാലയളവിൽ കവിയൂർ പൊന്നമ്മ ചെയ്തിട്ടില്ല.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

അതേസമയം, കുടുംബാംഗങ്ങളോ ബന്ധുക്കളോ ഒന്നും നോക്കാനില്ലാതെ കഷ്ടതയിലാണ് കവിയൂർ പൊന്നമ്മ എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. എന്നാൽ, സഹോദരന്റെ കുടുംബത്തിനൊപ്പമാണ് വര്ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് പരിചരിക്കുന്നതെന്നും ഒരു പണിയുമില്ലാത്തവരാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും കവിയൂർ പൊന്നമ്മ പ്രതികരിച്ചിരുന്നു.

Story highlights- jagadeesh and baiju visited kaviyoor ponnamma