ആറാം മാസത്തിൽ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥരെ ചേര്‍ത്തുപിടിച്ച് 16-കാരൻ ജോനാ ലാർസൺ
വ്യത്യസ്തമായ മെറ്റീരിയലുകളില്‍ രസകരമായ ഡിസൈനുകളില്‍ അനായാസം തുന്നല്‍പണി ചെയ്യുന്ന നിരവധിയാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരു ഹോബിയായും ചെറിയൊരു വരുമാന മാര്‍ഗമായും എല്ലാം നിരവധിയാളുകള്‍ ചെയ്യുന്ന ഒന്നാണ് കൈത്തുന്നല്‍ അഥവാ ക്രോച്ചിങ്. ഇത്തരത്തില്‍ കൈ കൊണ്ട് തുന്നിയ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ അമേരിക്കക്കാരനായ ജോനാ ലാര്സണ് എന്ന 15 കാരനെ സംബന്ധിച്ചിടത്തോളം ഇത് അനാഥരായ നിരവധി കുട്ടികളെ ചേര്‍ത്തുനിര്‍ത്താനുള്ള ഒരു വഴിയാണ് ക്രോച്ചിങ്. ( Jonah Larson crocheter giving back to his community in Ethiopia )
തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച ജോനയെ ആറ് മാസം പ്രായമുള്ളപ്പോഴാണ് അവന്റെ വളര്‍ത്തമ്മ ദത്തെടുത്തത്. അവിടെവച്ചാണ് ജോനയുടെ തുന്നലിനോടുള്ള ഇഷ്ടം വളര്‍ത്തമ്മ കണ്ടെത്തുന്നത്. അഞ്ച് വയസായ സമയത്താണ് ആദ്യമായി അവന്റെ വളര്‍ത്തമ്മ ജോനയെ ക്രോച്ചെറ്റ് പരിചയപ്പെടുത്തത്. അതോടെ ക്രോച്ചിങ്ങില് താത്പര്യം പ്രകടിപ്പിച്ച അവനെ വളര്‍ത്തമ്മ ജെന്നിഫര്‍ ലാര്സണ് കൈത്തുന്നല്‍ പഠിപ്പിച്ചു. അവന് ആവശ്യമായ നൂലുകളും തുന്നല്‍ സൂചിയുമെല്ലാം അവര്‍ സമ്മാനിച്ചു. പിന്നീട് യൂട്യൂബില്‍ നിന്നും ട്യൂട്ടോറിയല്‍ കണ്ട് ജോന കൂടുതല്‍ അറിവ് സ്വയത്തമാക്കി. അതിന് പിന്നാലെ ജോന ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയ തന്റെ ആദ്യത്തെ നിര്‍മിതി തയ്യറാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തി.
ക്രോച്ചിങ്ങില് മികവ് തുടര്‍ന്ന ജോന തന്റെ നിര്മിതകള് സോഷ്യല്‍ മീഡയകളില്‍ പങ്കുവയ്ക്കാന്‍ ആരംഭിച്ചു. ഇതോടെ അവന്റെ ഉല്‍പന്നള്‍ തേടി ആവശ്യക്കാരെത്തി. 16-കാരനായ ജോനാ ലാര്‍സന്‍ തന്റെ നിര്‍മ്മിതകള്‍ വില്പന നടത്തി വലിയ തുക സമ്പാദിക്കുന്നുണ്ട്. ആ പണം ജോനായുടെ ജന്മനാട്ടിലെ നിരാലംബരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റൂട്ട്സ് എത്യോപ്യ എന്ന സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി നല്കുന്നു. ദത്തെടുക്കുന്നതിന് മുമ്പ് ജോനയെ വളര്‍ത്തിയിരുന്ന അനാഥാലയത്തെ റൂട്ട്സ് എത്യോപ്യ സഹായിച്ചിരുന്നു. ജോന നല്കിയ പണം അവന്റെ മുന്‍ അനാഥാലയത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്നാണ് റൂട്ട്സ് എത്യോപ്യ അഭിപ്രായപ്പെടുന്നത്.
Read Also; വീട് വയ്ക്കാൻ അനുമതി നിഷേധിച്ചു; ഡബിൾ ഡെക്കർ ബസ് വീടാക്കി മാറ്റി എട്ടംഗ കുടുംബം
അടുത്തിടെ, ഇന്‍സ്റ്റാഗ്രാം പേജായ ഗുഡ് ന്യൂസ് മൂവ്മെന്റ് ജോനയുടെ ശ്രദ്ധേയമായ സംരംഭത്തെക്കുറിച്ച് പങ്കുവച്ചതോടെയാണ് ഈ കൗമാരക്കാരന്റെ കഥ ലോകം മുഴുവന്‍ അറിഞ്ഞത്. തനിക്ക് ഒരു സര്‍ജനാകാനും എത്യോപ്യയിലേക്ക് മടങ്ങാനും അവിടിയെത്തി സൗജന്യ സേവനം ചെയ്യാനുമാണ് ആഗ്രഹമെന്നാണ് 16-കാരനായ ജോനയുടെ ആഗ്രഹം.
Story highlights : Jonah Larson crocheter giving back to his community in Ethiopia