വെള്ളത്തിൽനിന്നും തലയുയർത്തി നിൽക്കുന്ന കോഴി- ഇത് ചിക്കൻ ഐലൻഡ്
ചിക്കന്‍ ഐലന്‍ഡോ? കേള്‍ക്കുമ്പോള്‍ തന്നെ അല്പം കൗതുകമുണ്ട് ഈ ദ്വീപിന്. പേരുപോലെതന്നെ കൗതുക കാഴ്ചകളാല്‍ സമ്പന്നമാണ് ചിക്കന്‍ ഐലന്‍ഡ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ തായ്ലന്ഡിലാണ് ചിക്കന്‍ ഐലന്ഡുള്ളത്. രാജ്യത്തെ പ്രശസ്ത ടൂറിസ്റ്റ് സ്പോട്ടായ ക്രാബിയുടെ തായ് പ്രവിശ്യയിലെ പോഡ ദ്വീപ് സമൂഹത്തിന്റെ ഭാഗമാണ് കൗതുകങ്ങളേറെയുള്ള ചിക്കന്‍ ഐലന്‍ഡ്.
പേര് സൂചിപ്പിയ്ക്കുന്നതുപോലെ തലയുയര്‍ത്തി നില്ക്കുന്ന ഒരു കോഴിയുടെ ആകൃതിയാണ് ഈ ദ്വീപിന്. അല്പം വ്യത്യസ്ത ശൈലിയുള്ള പാറയാണ് ദ്വീപിന് ഇത്തരത്തില്‍ ഒരു കോഴിയുടെ രൂപം നല്കിയിരിയ്ക്കുന്നത്. ഈ പ്രത്യേകത കൊണ്ടാണ് ഇവിടം ചിക്കന്‍ ഐലന്‍ഡ് എന്ന് അറിയപ്പെടുന്നതും.
എന്നാല്‍ ഈ പാറയെ കോഴിയുടെ ആകൃതിയില്‍ രൂപപ്പെടുത്തിയതല്ല. ചുണ്ണാമ്പു പാറയായ ഇവിടെ പ്രകൃതിദത്തമായ പല മാറ്റങ്ങളുമുണ്ടായപ്പോള് ഇത്തരത്തില്‍ കോഴിയുടെ രൂപത്തോട് സദൃശ്യമുണ്ടായതാണ്. മനോഹരമായ പച്ചപ്പാണ് ചിക്കന്‍ ഐലന്‍ഡിലെ മറ്റൊരു ആകര്‍ഷണം. ചുണ്ണാമ്പുപാറയോട് ചേര്‍ന്നു നില്ക്കുന്ന പച്ചപ്പും, പരന്നുകിടക്കുന്ന ക്രാബി കടലിന്റെ ഭംഗിയുമെല്ലാം ചിക്കന്‍ ഐലന്‍ഡിനെ കൂടുതല്‍ നയനമനോഹരമാക്കുന്നു.
Read also: നൂറ്റാണ്ടിന്റെ ക്ലബ്, യൂറോപ്യൻ ഫുട്ബോളിലെ അധിപൻമാർ; റയൽ മാഡ്രിഡിന്റെ 122 വർഷങ്ങൾ..!
സാഹസിക സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ചിക്കന്‍ ഐലന്‍ഡ്. സ്കൂബ ഡൈവിങ്, നീന്തല്‍, സ്നോര്‍ക്കലിംഗ് തുടങ്ങിയവയ്ക്കെല്ലാമുള്ള സാധ്യതകളുണ്ട് ഇവിടെ. കോ കൈ ദ്വീപ്, പോഡാ നുക്ക് ദ്വീപ്, ഹുവ ഖവാന്‍ ദ്വീപ് എന്നൊക്കെ ഇവിടം അറിയപ്പെടുന്നു. ബോട്ടിലൂടെ സഞ്ചരിച്ച് വേണം ദ്വീപില്‍ എത്തിച്ചേരാന്‍. മുപ്പത് മിനിറ്റോളം ദൈര്‍ഘ്യമുള്ള ഈ ബോട്ടുയാത്രയും സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിയ്ക്കുന്നത്.
Story highlights- Ko Kai Chicken Island