ഗൃഹാതുരത്വം നിറയുന്ന ഓര്‍മകള്‍; 33 വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടന് തമ്പുരാന് വീണ്ടും മുചുകുന്നില്‍
സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയന്. കുട്ടന് തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മനോജ് കെ ജയന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്. ( Manoj K Jayan revisit Koyilandy muchukunnu after 33 years )
ദിഗംബരനെ പോലെ സര്‍ഗത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. 33 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആ ചിത്രത്തിന്റെ ഓര്‍മകളാണ് പങ്കുവച്ചിരിക്കുകയാണ് മനോജ് കെ ജയന്. ഇതാണ് വീണ്ടും പ്രേക്ഷകരെ ഗൃഹാതുരത്വം നിറയ്ക്കുന്ന ഓര്‍മകളിലേക്ക് നയിച്ചത്. സര്‍ഗത്തിലെ ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ച കൊയിലാണ്ടിയിലെ മുചുകുന്നിലെ കോട്ട- കോവിലകത്ത് വീണ്ടുമെത്തിയതിന്റെ സന്തോഷം പങ്കിടുകയാണ് താരം. മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ പന്തല്‍ സമര്‍പ്പണത്തിനാണ് മനോജ് കെ ജയന് എത്തിയത്.
കൊയിലാണ്ടിയിലെ മുചുകുന്ന്കാരുടെ സ്നേഹം കണ്ടോ. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിന് ഞാന്‍ എത്തിയപ്പോള്‍,’സര്‍ഗത്തിലെ’ കുട്ടന് തമ്പുരാന് ജീവന് നല്കിയ, ഒരുപാട് സീനുകള്‍ ചിത്രീകരിച്ച പരിസരവും, അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വര്‍ഷങ്ങള്‍ക്ക് ശേഷം. വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എന്റെ ഗുരുനാഥന് ഹരിഹരന് സാറിനെയും സര്‍ഗത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഹൃദയം കൊണ്ട് നമിച്ചു,’ എന്നാണ് മനോജ് കെ ജയന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചത്. 1992-ല്‍ ഹരിഹരന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സര്‍ഗം’ സിനിമയുടെ പ്രധാന ലൊക്കേഷന്‍ കോട്ടയില്‍ ക്ഷേത്രക്കുളവും കാവും പരിസരങ്ങളുമായിരുന്നു.
Read Also: അഭിമാന നിമിഷം; പോര്‍ച്ചുഗീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം ടൊവിനോ തോമസിന്
മൂന്നര പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി തുടരുന്ന താരമാണ് മനോജ് കെ ജയന്. 1988-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു മനോജ് കെ ജയന്റെ മിനി സ്ക്രീന്‍ അരങ്ങേറ്റം. 1987-ല്‍ റിലീസായ ‘എന്റെ സോണിയ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗത്തിലെ കുട്ടന് തമ്പുരാന് എന്ന കഥാപാത്രത്തിലൂടെയാണ് മനോജ് ശ്രദ്ധേയനാവുന്നത്.
Story highlights : Manoj K Jayan revisit Koyilandy muchukunnu after 33 years