കിടപ്പുമുറി നാഗാലാന്റിലും, അടുക്കള മ്യാന്മറിലും- പകുതിയോളം ആളുകൾക്ക് ഇരട്ട പൗരത്വമുള്ള ഗ്രാമം
ഇത് മ്യാൻമറിലെ വലിയ സൈനിക പട്ടണങ്ങളായ ലാഹെ, യെങ്ജോങ്ങിലേക്ക് പ്രവേശനം നൽകുന്ന ഗ്രാമം കൂടിയാണ്. അതിനാൽ തന്നെ, ലോങ്വ ഗ്രാമത്തിലെ ചില ആളുകൾക്ക് ഇരട്ട പൗരത്വം നൽകാൻ അനുവാദമുണ്ട്. കാരണം അന്താരാഷ്ട്ര അതിർത്തി നേരിട്ട് ഈ ഗ്രാമത്തിലെ ആംഗ് എന്നറിയപ്പെടുന്ന ഗ്രാമത്തലവന്റെ വീടിലൂടെയാണ് കടന്നുപോകുന്നത്.
അംഗിന്റെ വീടിന്റെ ഒരു പകുതി ഇന്ത്യൻ പ്രദേശത്താണ്, മറ്റേ പകുതി മ്യാൻമറിന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, ഈ ഗ്രാമം മുഴുവൻ നിയന്ത്രിക്കുന്നത് അംഗ് ആണ്. അംഗിന്റെ വീട്ടിലെ കിടപ്പുമുറികൾ ഇന്ത്യയിലാണെങ്കിൽ അടുക്കളയും മറ്റ് മുറികളും മ്യാൻമറിലാണ്. കൊന്യാക് നാഗ ഗോത്രക്കാരാണ് ലോങ്വയിൽ താമസിക്കുന്നത്. ഇന്ത്യൻ ഭാഗവും മ്യാൻമർ ഭാഗവും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം കാരണം ഗ്രാമത്തിലെ ചില താമസക്കാർക്ക് ഇന്ത്യൻ സർക്കാർ ഇരട്ട പൗരത്വം നൽകിയിട്ടുണ്ട്.
രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന വീടുകൾ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഇന്തോ-മ്യാൻമർ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു അതുല്യ ഗ്രാമത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?. നാഗാലാൻഡിലെ മോൺ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണ് ലുങ്വ (ലോങ്വ). ഇന്ത്യ-മ്യാൻമർ അന്താരാഷ്ട്ര അതിർത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മ്യാൻമറിലെ സാഗിംഗ് ഡിവിഷനിലെ ലോജി ഗ്രാമവുമായി ബന്ധിപ്പിക്കുന്ന ഒരു റോഡാണ് ഈ ഗ്രാമത്തിനുള്ളത്.
Read also: ‘എന്റെ തല കടുവയുടെ വായിലായിരുന്നു’; മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഓർത്ത് അങ്കിത്
ഇത് മ്യാൻമറിലെ വലിയ സൈനിക പട്ടണങ്ങളായ ലാഹെ, യെങ്ജോങ്ങിലേക്ക് പ്രവേശനം നൽകുന്ന ഗ്രാമം കൂടിയാണ്. അതിനാൽ തന്നെ, ലോങ്വ ഗ്രാമത്തിലെ ചില ആളുകൾക്ക് ഇരട്ട പൗരത്വം നൽകാൻ അനുവാദമുണ്ട്. കാരണം അന്താരാഷ്ട്ര അതിർത്തി നേരിട്ട് ഈ ഗ്രാമത്തിലെ ആംഗ് എന്നറിയപ്പെടുന്ന ഗ്രാമത്തലവന്റെ വീടിലൂടെയാണ് കടന്നുപോകുന്നത്.
അംഗിന്റെ വീടിന്റെ ഒരു പകുതി ഇന്ത്യൻ പ്രദേശത്താണ്, മറ്റേ പകുതി മ്യാൻമറിന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും, ഈ ഗ്രാമം മുഴുവൻ നിയന്ത്രിക്കുന്നത് അംഗ് ആണ്. അംഗിന്റെ വീട്ടിലെ കിടപ്പുമുറികൾ ഇന്ത്യയിലാണെങ്കിൽ അടുക്കളയും മറ്റ് മുറികളും മ്യാൻമറിലാണ്. കൊന്യാക് നാഗ ഗോത്രക്കാരാണ് ലോങ്വയിൽ താമസിക്കുന്നത്. ഇന്ത്യൻ ഭാഗവും മ്യാൻമർ ഭാഗവും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം കാരണം ഗ്രാമത്തിലെ ചില താമസക്കാർക്ക് ഇന്ത്യൻ സർക്കാർ ഇരട്ട പൗരത്വം നൽകിയിട്ടുണ്ട്.
Story highlights- Nagaland village residents have dual citizenship