മികച്ച ചിത്രം, സംവിധായകൻ, നടൻ; ഓസ്കറില് തിളങ്ങി ഓപ്പൻഹൈമർ
96-ാമത് ഓസ്കര് പുരസ്കാര വേദിയില്‍ തിളങ്ങി ഓപ്പന്‍ഹൈമര്‍. ക്രിസ്റ്റഫര്‍ നോളന് സംവിധാനം ചെയ്ത ചിത്രം ആറ്റം ബോംബിന്റെ പിതാവ് ഓപ്പന്‍ഹൈമറുടെ ജീവിതം പറയുന്ന ചിത്രം ഏഴ് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പന്‍ഹൈമറിലൂടെ ക്രിസ്റ്റഫര്‍ നോളന് മികച്ച സംവിധായകനുമായി. കൂടാതെ മികച്ച നടന്, സഹനടന്‍, ഒറിജിനല്‍ സ്കോര്‍, എഡിറ്റര്‍, ഛായാഗ്രഹണം എന്നീ പുരസ്കാരങ്ങളാണ് ഓപ്പന്‍ഹൈമര്‍ വാരിക്കൂട്ടിയത്. ( Oppenheimer sweeps the 96th Oscar Awards )
സിലിയന്‍ മര്‍ഫി മികച്ച നായകനായപ്പോള്‍ ഓപ്പന്‍ഹൈമറിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം റോബര്‍ട്ട് ഡൗണി ജൂനിയറിന് ലഭിച്ചു. മികച്ച ഒറിജിനല്‍ സ്കോറിനുള്ള പുരസ്കാരം ഓപ്പന്ഹൈമറിനാണ് ലഭിച്ചത്. മികച്ച എഡിറ്ററിനുള്ളള പുരസ്കാരം ജെന്നിഫര്‍ ലേം (ഓപ്പന്‍ഹൈമര്‍), മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്ടേമ (ഒപ്പന്‍ഹൈമര്‍) എന്നിവരും സ്വന്തമാക്കി.
പുവര്‍ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവേഴ്സിലെ വേഷത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു. 23 വിഭാഗങ്ങളിലാണ് ഇത്തവണ പുരസ്കാരം പ്രഖ്യാപിച്ചത്.
13 നോമിനേഷനുകളുമായാണ് ഓസ്കറില് ഓപ്പന്‍ഹൈമര്‍ എത്തിയത്. റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ കരിയറിലെ ആദ്യ ഓസ്കാര്‍ നേട്ടമാണ്. ഇതിനകം 7 ബാഫ്റ്റയും 5 ഗോള്‍ഡണ്‍ ഗ്ലോബും വാരിക്കൂട്ടിയ ഓപ്പന്‍ഹൈമറില്‍ തന്നെയാണ് ഓസ്കാറിലും താരമായിരിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവ് ജെ റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ കഥ പറഞ്ഞ ചിത്രമാണ് ഓപ്പന്ഹൈമഹൈമര്.
ഓസ്കര് ജേതാക്കള്‍ 2024;
മികച്ച ചിത്രം -ഓപ്പന്‍ഹൈമര്‍
മികച്ച നടന് -കിലിയന്‍ മര്‍ഫി (ഓപ്പന്‍ഹൈമര്‍)
മികച്ച നടി -എമ്മ സ്റ്റോണ്‍ (പുവര്‍ തിങ്സ്)
മികച്ച സംവിധായകന് -ക്രിസ്റ്റഫര്‍ നോളന് (ഓപ്പന്‍ഹൈമര്‍)
മികച്ച സഹനടി – ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ്
മികച്ച വിദേശ ഭാഷാചിത്രം -ദി സോണ്‍ ഓഫ് ഇന്ററസ്റ്റ്
മികച്ച അനിമേറ്റഡ് സിനിമ -ദി ബോയ് ആന്‍ഡ് ദി ഹെറോണ്‍
മികച്ച ഒറിജിനല്‍ സോങ് -വാട്ട് വാസ് ഐ മേഡ് ഫോര്‍ (ബാര്‍ബി)
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം -ദി വണ്ടര്ഫുള് സ്റ്റോറി ആഫ് ഹെന്റി ഷുഗര്‍
മികച്ച സഹനടന്‍ -റോബര്‍ട്ട് ഡൗണി
മികച്ച ഡോക്യുമെന്ററി ചിത്രം -20 ഡേയ്സ് ഇന്‍ മരിയുപോള്‍
മികച്ച തിരക്കഥ (ഒറിജിനല്‍) -അനാട്ടമി ഓഫ് എ ഫാള്‍
മികച്ച തിരക്കഥ (അഡാപ്റ്റഡ്) -അമേരിക്കന്‍ ഫിക്ഷന്‍
മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം -വാര് ഈസ് ഓവര്‍
മികച്ച ഒറിജിനല്‍ സ്കോര്‍ -ഓപ്പന്‍ഹൈമര്‍
മികച്ച വിഷ്വല്‍ ഇഫക്ട് -ഗോഡ്സില്ല മൈനസ് വണ്‍
മികച്ച സിനിമാറ്റോഗ്രാഫി -ഓപ്പന്‍ഹൈമര്‍
മികച്ച ഡോക്യുമെന്ററി -ദ ലാസ്റ്റ് റിപ്പയര്‍ ഷോപ്പ്
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ -ഹോളി വാഡിങ്ടണ്‍ (പുവര്‍ തിങ്സ്)
മികച്ച എഡിറ്റിങ് -ജന്നിഫര്‍ ലെയിം (ഓപ്പന്‍ഹൈമര്‍)
മികച്ച മേക്കപ്പ് -മാര്‍ക് കോളിയര്‍, നാദിയ സ്റ്റാസി, ജോഷ് വെസ്റ്റണ്‍ (പുവര്‍ തിങ്സ്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ -ഷോന ഹീത്ത്, സുസ മിഹലെക്, ജെയിംസ് പ്രൈസ് (പുവര്‍ തിങ്സ്)
മികച്ച ശബ്ദം -ജോണി ബേണ്‍, ടാന്‍ വില്ലേഴ്സ് (ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്)
Read Also : ഫ്രയിമുകളും അഭിനയമികവും ഒരുപോലെ മികവോടെ; വിസ്മയമായി ‘ആടുജീവിതം’ ട്രെയ്ലർ
Story highlights : Oppenheimer sweeps the 96th Oscar Awards