തുടക്കം 1000 രൂപ മുതൽ മുടക്കിൽ, ഇന്ന് മാസം 4.5 കോടി വിറ്റുവരവ്; രാമേശ്വരം കഫേയുടെ വിജയരഹസ്യം ഇത്..!

March 3, 2024

ബെം​ഗളൂരുവിൽ താമസിക്കുന്നവർക്ക് സുപരിചിതമാണ് രാമേശ്വരം കഫേ. മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന ഒരിടമാണ് ബെം​ഗളൂരുകാർക്ക് രമേശ്വരം കഫേ. മികച്ച സർവീസുകൊണ്ടും വിറ്റുവരവ് കൊണ്ടും ഏറെ പ്രശസ്തമായ ബെംഗളൂരുവിൽ വൈറ്റ്ഫീൽഡിനടുത്തുള്ള ബ്രൂക്ക് ഫീൽഡിലെ ഈ കഫേ വീണ്ടും വാർത്തയിൽ ഇടംപിടിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ബോംബ് സ്ഫോടനമാണ് ഈ ഭ​ക്ഷ​ണശാല വീണ്ടും ചർച്ചയായി തുടങ്ങിയത്. ( Succes story of Bengaluru’s popular Rameshwaram Cafe )

സിഎ ദിവ്യ രാഗവേന്ദ്ര റാവു, ഭർത്താവ് രാഗവേന്ദ്ര റാവു എന്നിവർ ചേർന്ന് 2021 ലാണ് രാമേശ്വരം കഫേ ആരംഭിക്കുന്നത്. ഐഐഎം അഹമ്മദാബാദിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്ന സമയത്തുതന്നെ ലോകോത്തര നിലവാരമുള്ള ​ഭക്ഷണശാല ആരംഭിക്കണമെന്ന ആ​ഗ്രഹം മനസിലുദിക്കുന്നത്. ഇതോടെയാണ് ആ​ഗോള ഭക്ഷ്യശൃഖല ഭീമൻമാരായ കെഫ്‍സി, മകഡോണാൾഡ് എന്നിവയെപോലെ ദക്ഷിണേന്ത്യൻ വിഭവങ്ങൾക്ക് മാത്രമായിട്ടായി ഒരിടം ആരംഭിക്കുന്നതെന്ന് ചാർട്ടേഡ് അക്കൗണ്ടൻ്റും മാനേജ്‌മെൻ്റ് വിദഗ്ധയുമായ ദിവ്യ പറയുന്നു.

ഈയൊരു ആശയവുമായി നടക്കുന്നതിനിടെയാണ് ശേഷാദ്രിപുരത്ത് 15 വർഷമായി ഒരു ഫുഡ് കോർട്ട് നടത്തിയിരുന്ന രാഘവേന്ദ്രയെ പരിചയപ്പെടുന്നത്. പിന്നാലെ ഇരുവരും ചേർന്ന് 1000 രൂപ മുതൽ മുടക്കിൽ 2021-‌ൽ ആരംഭിച്ചതാണ് രാമേശ്വരം കഫേ. രണ്ട് വർഷങ്ങൾക്കിപ്പുറം ഇന്ന് മാസം കോടികൾ വരുമാനമുള്ള ഭക്ഷ്യശൃംഖലയായി രാമേശ്വരം കഫേ വളർന്നു. 2023 -ൽ myjar.aap പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് രാമേശ്വരം കഫേയുടെ മാസ വിറ്റുവരവ് 4.5 കോടി രൂപയാണ്.

ദക്ഷിണേന്ത്യൻ വിഭവങ്ങൾ വിളമ്പുന്നതിനായി കഫേ ആരംഭിക്കുമ്പോൾ, ഇന്ത്യയുടെ മിസൈൽ മാനും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായ എപിജെ അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിൻറെ ജന്മസ്ഥലത്തിൻറെ പേര് ചേർത്ത് ‘രാമേശ്വരം കഫേ’ എന്ന പേരിട്ടത്. ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ തന്നെ വെജിറ്റേറിയൻ ഭക്ഷണമാണ് ഇവിടെ പ്രധാനമായും വിളമ്പുന്നത്.

പാചകം ചെയ്യാനായി ഉപയോഗിക്കുന്ന അടിസ്ഥാന വസ്തുക്കളിലും ഭക്ഷണത്തിൻറെ ഗുണനിലവാരത്തിലും യാതൊരു വിട്ട് വീഴ്ചയ്ക്കും തയ്യാറല്ല എന്നതാണ് ബിസിനസിന്റെ വിജയരഹസ്യം. ഭക്ഷണം തയ്യാറാക്കുമ്പോൾ കൃത്രിമ നിറങ്ങളോ ഫ്ലേവറുകളെ ഉപയോഗിക്കുന്നില്ല. അതേസമയം രുചിയും ഗുണവും ഒട്ടും കുറയാതെ തനത് ഭക്ഷണം വിളമ്പാനും ശ്രദ്ധിക്കുന്നുവെന്നും ദിവ്യ രാഗവേന്ദ്ര റാവു പറയുന്നു. ചുരങ്ങിയ കാലയളവിൽ ഭക്ഷണപ്രിയരുടെ മനസും വയറും നിറച്ച രമേശ്വരം കഫേ ഇന്ത്യയിലുടനീളം തങ്ങളുടെ ശാഖകളും ആരംഭിച്ചു.

Read Story : ബോഡി ഷെയ്മിങ്ങിൽ തളർന്നില്ല; ചെറായി കടപ്പുറത്ത് നിന്നും നിമ്മി വെഗാസ് മിസിസ് ഇന്ത്യ ഫൈനലിലേക്ക്..!

50-54 കോടി രൂപ വാർഷിക വിറ്റുവരവുള്ള രാമേശ്വരം കഫേ ശൃംഖലയുടെ വിപണി മൂല്യം 18,800 കോടി രൂപയാണ്. ബെംഗളൂരുവിനപ്പുറം വികസിക്കുന്ന രാമേശ്വരം കഫേ ചെന്നൈ, ഹൈദരാബാദ്, ഡൽഹി, പുനെ, അഹമ്മദാബാദ്, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് എത്തിക്കാനായി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശക്തമായ ആഗോള സാന്നിധ്യം സ്ഥാപിക്കാനും ഇവർ ലക്ഷ്യമിടുന്നു.

Story highlights : Succes story of Bengaluru’s popular Rameshwaram Cafe