വീൽ ചെയറിലിരുന്ന് ബംഗീ ജമ്പിംഗ് ചെയ്ത് യുവാവ്- ഹൃദ്യമായ വിഡിയോ
പരിമിതികളെ പേടിച്ചിരുന്നാൽ നമുക്ക് മുന്നിലുള്ള വിശാലമായ ലോകം കാണാൻ സാധിക്കാതെ പോകും. ശരിയല്ലേ? നമ്മുടെ പരിധി മറ്റാരും നിശ്ചയിക്കാൻ അവസരം നൽകരുത് എന്നതാണ് അതിന്റെ സാരം. നമ്മുടെ പരിധികൾ മറന്ന് ലോകത്തെ അഭിമുഖീകരിക്കുമ്പോൾ ലഭിക്കുന്ന സ്വീകാര്യതയും വളരെ വലുതാണ്. അതുതന്നെയാണ് വീൽചെയറിലിരുന്ന് ഈ മനുഷ്യൻ ലോകത്തോട് കാണിച്ച് തരുന്നതും.
വീൽചെയറിലിരുന്ന് ഒരു യുവാവ് തൻ്റെ സുഹൃത്തുക്കളോടൊപ്പം ഋഷികേശിലേക്ക് യാത്ര ചെയ്യുകയും അവിടെ ബംഗീ ജമ്പ് ചെയ്യാൻ ശ്രമിക്കുന്നതുമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. യുവാവ് തൻ്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ ഹൃദ്യമായ അനുഭവത്തിന്റെ കാഴ്ച പങ്കുവെച്ചിട്ടുണ്ട്. ആളുകൾ അദ്ദേഹത്തിൻ്റെ ധൈര്യത്തിന് കയ്യടിക്കുകയാണ് . യുവാവിന്റെ സാഹസിക മനോഭാവത്തെ കമന്റ്റ് ബോക്സിൽ അഭിനന്ദിക്കുകയും ചെയ്യുന്നു.
Read also: ആവശ്യമായി സ്ഥലമില്ല, യുവതിയുടെ കൂൺ കൃഷി ബെഡ്റൂമിൽ; പ്രതിദിനം നേടുന്നത് 2000 രൂപ
മാധവ് കുളിയാൽ എന്ന യുവാവാണ് അടുത്തിടെ തൻ്റെ കൂട്ടുകാർക്കൊപ്പം ഋഷികേശിലേക്ക് പോയ യാത്രയുടെ വിഡിയോ പങ്കുവെച്ചത്. സാഹസികതയുടെ കൂടാരമാണ് ഋഷികേശ്. നിരവധി സാഹസിക വിനോദങ്ങൾ ഇവിടെ പരീക്ഷിക്കാറുണ്ട്. മാധവ് വീൽചെയറിൽ ഇരിക്കുന്നു എന്നത് ഈ യാത്രയ്ക്കൊ സാഹസികതയ്ക്കോ ഒരു തടസവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. അങ്ങനെയാണ് മാധവ് സുഹൃത്തുക്കളുടെ സഹായത്തോടെ ബംഗീ ജമ്പിംഗ് ചെയ്തത്.
Story highlights- Wheelchair-bound man bungee jumps