പ്രായം വെറും പത്തൊൻപത്; ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരി
2024-ലെ ഫോബ്സ് ശതകോടീശ്വരൻമാരുടെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി എന്ന പദവി 19 വയസ്സുള്ള ബ്രസീലിയൻ വിദ്യാർത്ഥിനി ലിവിയ വോയ്ഗ്റ്റ് സ്വന്തമാക്കി. യുവാക്കളും യുവതികളും ആധിപത്യം പുലർത്തുന്ന പട്ടികയും ഇതിനോടകം ശ്രദ്ധനേടിയിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായ ലിവിയ വോയിഗ്റ്റ്, തന്നേക്കാൾ രണ്ട് മാസം മാത്രം കൂടുതൽ പ്രായമുള്ള ‘എസ്സിലോർ ലക്സോട്ടിക്ക’യുടെ അവകാശിയായ ക്ലെമൻ്റ് ഡെൽ വെച്ചിയോയെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഇപ്പൾ തന്നെ ലിവിയയ്ക്ക് $1.1 ബില്യൺ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കൽ മോട്ടോറുകളുടെ നിർമ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളാണ് ലിവിയ. ഇതിൽ നിന്നാണ് ലിവിയ വോയ്ഗ്റ്റിൻ്റെ സമ്പത്ത് കണക്കാക്കിയത്. ലിവിയയുടെ മുത്തച്ഛൻ വെർണർ റിക്കാർഡോ വോയ്ഗ്റ്റ്, അന്തരിച്ച ശതകോടീശ്വരൻമാരായ എഗ്ഗോൺ ജോവോ ഡ സിൽവ, ജെറാൾഡോ വെർണിംഗ്ഹോസ് എന്നിവരോടൊപ്പം ചേർന്നാണ് കമ്പനി സ്ഥാപിച്ചിരുന്നത്.
നിലവിൽ ബ്രസീലിലെ സർവ്വകലാശാലയിൽ പഠിക്കുകയാണ് ലിവിയ. ഇതുവരെ WEG-ൽ ബോർഡിലോ എക്സിക്യൂട്ടീവ് സ്ഥാനത്തോ ഇരിക്കാതെ തന്നെയാണ് ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം സ്വന്തമാക്കിയത്.
Read also: ഭൂമിയിലെ കടലുകളെക്കാൾ മൂന്നിരട്ടി ജലം- ഭൂമിക്ക് ഉള്ളിൽ കണ്ടെത്തിയ കടലിന്റെ രഹസ്യം
– Livia Voigt ന് $1.1 ബില്യൺ ആസ്തിയുണ്ട്. 2024-ലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻമാരുടെ പട്ടികയിലെ ഏഴ് പുതിയ പേരുകളിൽ ലിവിയയും മൂത്ത സഹോദരി ഡോറ വോയ്ഗ്റ്റ് ഡി അസിസും ഉൾപ്പെടുന്നു. ലിവിയയുടെ സഹോദരിയായ ഡോറയ്ക്ക് 26 വയസ്സാണ്.
Story highlights- 19 Year Old ook the title Worlds Youngest Billionaire