ഭൂമിയിലെ കടലുകളെക്കാൾ മൂന്നിരട്ടി ജലം- ഭൂമിക്ക് ഉള്ളിൽ കണ്ടെത്തിയ കടലിന്റെ രഹസ്യം

April 5, 2024

കണ്ടുപിടുത്തങ്ങൾ എപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്ന കണ്ടുപിടുത്തങ്ങളിൽ ഇപ്പോഴിതാ, ഒരു ശാസ്ത്രീയ കണ്ടുപിടിത്തവും ഇടംപിടിച്ചിരിക്കുകയാണ്. ഭൂമിയുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ഒരു വലിയ സമുദ്രത്തെക്കുറിച്ചാണ് ഈ പുതിയ കണ്ടുപിടുത്തം. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 700 കിലോമീറ്റർ താഴെയായി റിംഗ്‌വുഡൈറ്റ് എന്നറിയപ്പെടുന്ന പാറയിലാണ് വെള്ളം സംഭരിച്ചിരിക്കുന്നത്. ഈ ഭൂഗർഭ ജലസംഭരണി ഭൂമിയുടെ ഉപരിതലത്തിലെ എല്ലാ സമുദ്രങ്ങളുടെയും ജലത്തിന്റെ അളവിന്റെ മൂന്നിരട്ടിയാണ്.

2014ൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്രീയ പ്രബന്ധത്തിൽ ഈ കണ്ടെത്തലിനെക്കുറിച്ച് വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്. റിംഗ്‌വുഡൈറ്റ് എന്ന പാറയുടെ പ്രത്യേകതകളും ഇതിൽ വിശദമാക്കിയിട്ടുണ്ട്. റിംഗ്‌വുഡൈറ്റിൻ്റെ പ്രധാന പ്രത്യേകത എന്തെന്നാൽ ഇത് സ്‌പോഞ്ചുപോലെയുള്ള ഒരു പാറയാണ്. വെള്ളവും ഹൈഡ്രജനും ആകർഷിക്കാൻ കഴിവുള്ള ഒരു പാറയാണ്. കണ്ടുപിടുത്തത്തിന് പിന്നിൽ പ്രവർത്തിച്ച സംഘത്തിലെ ജിയോഫിസിസ്റ്റ് ആയ സ്റ്റീവ് ജേക്കബ്‌സൺ ആണ് പാറയുടെ പ്രത്യേകതകളെക്കുറിച്ച് വ്യകത്മാക്കിയത്.

Read also: ലേലത്തിൽ ആളുമാറി ടീമിലെത്തി അപമാനിതനായി; ഒടുവിൽ മാച്ച് വിന്നിങ് ഇന്നിങ്‌സുമായി ശശാങ്കിന്റെ മധുരപ്രതികാരം

ഭൂകമ്പങ്ങളെ കുറിച്ച് പഠിക്കുകയും ഭൂകമ്പമാപിനികൾ ഭൂമിയുടെ ഉപരിതലത്തിനടിയിൽ ഷോക്ക് തരംഗങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിന് ശേഷമാണ് ഗവേഷകർ ഈ ഭീമാകാരമായ കടൽ കണ്ടെത്തിയത്. നൂറ്റാണ്ടുകളോളം ആരും അറിയാതെ പോയ ഒരു കണ്ടെത്തലാണ് ഇത്. ട്രാൻസിഷൻ സോണിൽ ഇൻ്റർഗ്രാനുലാർ മെൽറ്റും അവർ കണ്ടെത്തി. ‘ട്രാൻസിഷൻ സോണിൻ്റെ ഒരു വലിയ പ്രദേശത്തിൻ്റെ ജലാംശം ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു, കൂടാതെ നിർജ്ജലീകരണം ഉരുകുന്നത് പരിവർത്തന മേഖലയിൽ H2O യെ തങ്ങിനിർത്താൻ സഹായിച്ചേക്കാം’- പഠനത്തിൽ പറയുന്നു.

Story highlights- gigantic sea beneath the earth’s surface