കൈക്കുഞ്ഞായി എയർലൈൻസ് തെറ്റിദ്ധരിക്കുന്ന 102കാരി!

April 29, 2024

പ്രായമേറിയാൽ പിന്നെ വീണ്ടും ബാല്യമാണെന്നു പറയാറുണ്ട്. എന്നാൽ, അത് പലപ്പോഴും ആളുകൾ അങ്ങനെ കാര്യമായെടുക്കാറുമില്ല. പക്ഷെ, അമേരിക്കൻ എയർലൈൻസ് ഈ പഴഞ്ചൊല്ല് അല്പം കാര്യമായി തന്നെ എടുത്തതായി തോന്നുന്നു. കാരണം, എയർലൈൻസിൻ്റെ ബുക്കിംഗ് സംവിധാനത്തിലെ ഒരു തകരാർ കാരണം ഒന്നിലധികം തവണ കൊച്ചുകുട്ടിയായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ് ഒരു 102 വയസുകാരി.

പട്രീഷ്യ എന്ന സ്ത്രീ ജനിച്ചത് 2022-ൽ അല്ല, 1922-ൽ ആണെന്ന് സിസ്റ്റത്തിന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതാണ് തകരാറ്. പട്രീഷ്യയുടെ ജനനത്തീയതി സിസ്റ്റത്തിന് പ്രോസസ്സ് ചെയ്യാൻ കഴിയാത്തവിധം വളരെ പഴക്കമേറിയതാണ്, അതിനാൽ അത് 100 വർഷത്തിന് ശേഷം ഡിഫോൾട്ട് ആയി 2022 എന്ന വർഷമാണ് തിരഞ്ഞെടുക്കുന്നത്.

‘ഞാൻ ഒരു ചെറിയ കുട്ടി മാത്രമാണെന്ന് അവർ കരുതുന്നത് തമാശയാണ്’ എന്നാണ് 102കാരിയായ പട്രീഷ്യ പറയുന്നത്. ചിക്കാഗോയിൽ നിന്നും മിഷിഗണിലേക്ക് മകളോടൊപ്പം പറക്കുന്നതിനിടെയാണ് ഈ പിഴവ് സംഭവിച്ചത്.’എൻ്റെ മകൾ ടിക്കറ്റിനായി ഓൺലൈനായി റിസർവേഷൻ നടത്തി, എയർപോർട്ടിലെ കമ്പ്യൂട്ടർ എൻ്റെ ജനനത്തീയതി 1922 അല്ലെന്നും 2022 ആണെന്നും കരുതി’ അവർ പറയുന്നു.

Read also: ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി; 19 ലക്ഷം മാസവരുമാനമുള്ള യുവതി

മാത്രമല്ല, വിമാന ജീവനക്കാർ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചതിനാൽ പ്രായമായവർക്ക് വേണ്ട സൗകര്യം ഒരുക്കിയിരുന്നില്ല. എയർപോർട്ട് ജീവനക്കാർ അവർക്കായി ഒരു വാഹനവും ഒരുക്കിയിരുന്നില്ല.എന്തായാലും സംഭവം വളരെ രസകരമായി തന്നെയാണ് പട്രീഷ്യയും മകളും കൈകാര്യം ചെയ്തത്.

Story highlights- Airline mistaking 102-year-old woman for baby