സ്വപ്നം കണ്ടത് ബഹിരാകാശ വിവാഹം; ഒടുവിൽ പിരമിഡുകളെ സാക്ഷിയാക്കി ഗംഭീര ആഘോഷം- ശതകോടീശ്വരന്റെ കല്യാണവേദി!

April 30, 2024

ഇന്ത്യൻ വംശജനായ ശതകോടീശ്വരനും ബിൽറ്റ് റിവാർഡിൻ്റെ സ്ഥാപകനും സിഇഒയുമായ കെയ്‌റോസ് അങ്കുർ ജെയിനിൻ്റെ വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മുൻ ഡബ്ല്യുഡബ്ല്യുഇ താരം എറിക ഹാമണ്ടുമായുള്ള വിവാഹം ഈജിപ്തിലെ ഐക്കണിക് പിരമിഡുകളുടെ പശ്ചാത്തലത്തിൽ അതിഗംഭീരമായ ആഘോഷത്തിലാണ് നടന്നത്.

ആഡംബര ഈജിപ്ഷ്യൻ വിവാഹം വേദികൊണ്ടുമാത്രമല്ല ചർച്ചയായത്. താരനിബിഡമായ അതിഥി ലിസ്റ്റും ശ്രദ്ധ ആകർഷിച്ചു. ലാൻസ് ബാസ്, മൈക്കൽ ടർച്ചിൻ, റോബിൻ തിക്ക്, തുടങ്ങിയ വിനോദ, ബിസിനസ്, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉൾപ്പെടുന്നു. ഈജിപ്തിലെ പിരമിഡുകളുടെ മുന്നിൽ നടക്കുന്ന ആദ്യ വിവാഹമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read also: ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി; 19 ലക്ഷം മാസവരുമാനമുള്ള യുവതി

ഇതിനുപുറമെ ധാരാളം പ്രത്യേകതകൾ വിവാഹത്തിന് ഉണ്ടായിരുന്നു. പരമ്പരാഗതമായ ഒരു വിവാഹ രീതികളെയും പിന്തുടരാതെയാണ് ആഘോഷങ്ങൾ നടന്നത്. വേദി അലങ്കരിക്കാതെ കേക്ക് മുറിക്കാതെ വൈൻ ഗ്ലാസ്സുകൾ കയ്യിലേന്തി ചിയേഴ്സ് പറഞ്ഞാണ് അവർ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. അതുപോലെ ബഹിരാകാശത്ത് വെച്ച് വിവാഹം നടത്താനായിരുന്നു ഇരുവരും പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രായോഗികമല്ല എന്നതിനെ തുടർന്നാണ് ലോകാത്ഭുതങ്ങളിൽ ഒന്നായ പിരമിഡുകൾ തെരെഞ്ഞെടുത്തത്.

Story highlights- Ankur Jain’s wedding