തെരുവിൽ നിന്നും വിവാഹ ജീവിതത്തിലേക്ക്; യാചകിയായ പെൺകുട്ടിയ്ക്ക് വഴിത്തിരിവായ പ്രതിസന്ധികാലത്തെ പ്രണയം!

April 20, 2024

എല്ലാവരുടെയും ജീവിതം പ്രതിസന്ധിയിലായ ഒരു കാലഘട്ടമായിരുന്നു കൊവിഡ് ശക്തമായ സമയം. ജീവിതത്തതിൽ പ്രധാനപ്പെട്ട എന്തെങ്കിലുമൊക്കെ നഷ്ടമായവരായിരുന്നു നമ്മളിൽ ഓരോരുത്തരും. എന്നാൽ ലോക്ക് ഡൗണിൽ സർവ്വതും നഷ്ടപ്പെട്ട് നിന്ന ഒരു പെൺകുട്ടിയുടെ ജീവിതം അവൾ പോലും അറിയാതെ മാറിമറിഞ്ഞത് ആരും പ്രത്യേകിച്ച് അവൾ പോലും പ്രതീക്ഷിക്കാത്ത രീതിയിലാണ്.

കാൺപൂരിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ അവിശ്വസനീയമായ ഒരു ജീവിതകഥ തന്നെയായിരുന്നു. ഡ്രൈവറായ അനിൽ, ലോക്ക് ഡൗൺ സമയത്ത് തന്റെ മുതലാളിയുടെ നിർദേശ പ്രകാരം തെരുവിൽ യാചകർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവിൽവച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെൺകുട്ടിയെ അനിൽ കണ്ടുമുട്ടി.

ഭക്ഷണം വിതരണം ചെയ്യുന്നതിനിടയിൽ പലപ്പോഴായി അവരോട് എങ്ങനെയാണു തെരുവിലെത്തിയതെന്നു അനിൽ ചോദിച്ച് മനസിലാക്കി. നീലത്തിന്റെ അച്ഛൻ വളരെ നേരത്തെ തന്നെ മരിച്ചിരുന്നു. അമ്മ കിടപ്പിലുമായി. സഹോദരനും ഭാര്യയും നിരന്തരം ഉപദ്രവിക്കുകയും അമ്മയെയും നീലത്തെയും വീടിനു പുറത്താക്കുകയും ചെയ്തു. അങ്ങനെയാണ് ഭിക്ഷ യാചിക്കാൻ തുടങ്ങിയത്. എന്നാൽ, എല്ലാ വമ്പൻ കമ്പനികൾ പോലും പ്രതിസന്ധിയിലായ ആ സാഹചര്യത്തിൽ തെരുവിനെ ആശ്രയിച്ച ആ പെൺകുട്ടിയുടെ ജീവിതവും കൂടുതൽ ദുരിതത്തിലായി.

Read also: 40 വർഷം കൊണ്ട് പൂർത്തിയായ സിനിമ, ചെലവ് 1000 കോടിയിലധികം; ‘മെഗാലോപോളിസ്’ റിലീസിനായി ഇനിയും കാത്തിരിക്കണം

നീലത്തിന്റെ കഥ അറിഞ്ഞതോടെ അനിൽ പിന്നെ ഭക്ഷണവുമായി നിരന്തരം ആ തെരുവിൽ എത്തുകയും സൗഹൃദത്തിലാകുകയും ചെയ്തു. മെല്ലെ പ്രണയത്തിലേക്കും ഒടുവിൽ എല്ലാവരുടെയും സമ്മതത്തോടെ വിവാഹത്തിലേക്കും എത്തിച്ചേർന്നു. നമുക്ക് നൊമ്പരങ്ങളുടെ, വിഘ്‌നങ്ങളുടെ കാലമായിരുന്ന ലോക്ക്ഡൗൺ ആ പെൺകുട്ടിക്ക് അന്നുവരെ സ്വപ്നം കാണാത്ത ഒരു ജീവിതമാണ് സമ്മാനിച്ചത്.

Story highlights- begger finds life partner during lock down