പ്രായം വെറും ഒൻപത്; 75 കിലോ ഭാരം ഉയർത്തി ഹരിയാന സ്വദേശിനിയായ പെൺകുട്ടി- വിഡിയോ
ഭാരോദ്വഹനമെന്നത് അത്ര നിസാര കാര്യമല്ല. അപ്പോഴതാ ഒരു ഒൻപതുവയസുകാരിയാണ് ചെയ്യുന്നതെങ്കിലോ? അവിശ്വസനീയം അല്ലേ? യുവ ഭാരോദ്വഹന താരം അർഷിയ ഗോസ്വാമി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരമാകുന്നത്. ഒറ്റരാത്രികൊണ്ട് ഈ മിടുക്കി ഇന്റർനെറ്റ് ലോകത്ത് സെൻസേഷനായി മാറി.
ഹരിയാനയിലെ പഞ്ച്കുളയിൽ നിന്നുള്ള ഒമ്പത് വയസ്സുള്ള ഈ മിടുക്കി തന്റെ ഏറ്റവും പുതിയ നേട്ടത്തിന്റെ നിറവിലാണ്, ഇത് സോഷ്യൽ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ഫെബ്രുവരി 29 ന് ഒരു ജിമ്മിൽ വെച്ച് ഹെവി ഡെഡ്ലിഫ്റ്റ് ചെയ്യുന്ന വിഡിയോ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് താരമായത്. വിഡിയോ കണ്ടതിന് ശേഷം ആളുകൾ അവിശ്വസനീയമെന്ന ഞെട്ടലിലാണ്.
Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ
ഫിറ്റ്നസ് പ്രേമികളിൽ നിന്നും പ്രൊഫഷണലുകളിൽ നിന്നും ഒരുപോലെ പ്രശംസ നേടിയിരിക്കുകയാണ് ഈ മിടുക്കി. പ്രായം കുറവാണെങ്കിലും, അർഷിയ അസാമാന്യമായ കരുത്ത് പ്രകടിപ്പിക്കുന്നു എന്നതാണ് ശ്രദ്ധേയം. സ്വന്തം ശരീരഭാരത്തിനപ്പുറം ഭാരം ഉയർത്തുന്നു എന്നതാണ് ഈ മിടുക്കിയെ വേറിട്ടുനിർത്തുന്നത്. 75 കിലോയാണ് മിടുക്കി ഡെഡ്ലിഫ്റ്റ് ചെയ്തത്.
Story highlights- deadlift by 9 year old kid