വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാൾ

April 10, 2024

വ്രതശുദ്ധിയുടെ നാളുകൾക്ക് ശേഷം ഇന്ന് ചെറിയ പെരുന്നാൾ. ആഘോഷങ്ങളുടെ നിറപ്പകിട്ടോടെയാണ് വിശ്വാസ സമൂഹം പെരുന്നാൾ വരവേൽക്കുന്നത്. വ്രതമാസത്തിന് അവസാനമായി മാനത്ത് ശവ്വാലിൻ പിറ കണ്ട്, ഒത്തുചേർന്നു നിസ്കരിക്കേണ്ട പെരുന്നാൾ വീടുകളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.

ഒരുമാസക്കാലം പകൽ ഭക്ഷണം ഉപേക്ഷിച്ച്, മാസപ്പിറ കണ്ട്, സന്തോഷത്തിന്റെയും ആത്മ നിർവൃതിയുടെയും ദിനങ്ങളിലേക്ക് ആഘോഷങ്ങളോടെ മുഴുകുകയാണ് വിശ്വാസ സമൂഹം.

സാഹോദര്യത്തിന്റെ സന്ദേശവുമായി വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ്.  വ്രത ശുദ്ധിയുടെ നാളുകളിലെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്. ബന്ധങ്ങളും സൗഹൃദങ്ങളുമെല്ലാം ചോര്‍ത്തുനിര്‍ത്താനുള്ള ഒരു അവസരംകൂടിയാണ് ചെറിയ പെരുന്നാള്‍.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

മുസ്ലീം സമൂഹത്തിന്റെ പ്രധാനപ്പെട്ട രണ്ട് ആഘോഷദിനങ്ങളില്‍ ഒന്നാണ് ഈദ് അഥവാ ഈദുല്‍ ഫിതര്‍. നിര്‍ബന്ധ ദാനത്തിന്റെ ദിനമായതിനാലാണ് ഈ ആഘോഷത്തിന് ഈദുല്‍ ഫിതര്‍ എന്ന പേരു വന്നിരിക്കുന്നത്. ഈ ആഘോഷത്തിലെ പ്രധാന ചടങ്ങും ഫിതര്‍ സക്കാത്ത് തന്നെയാണ്. പെരുന്നാള്‍ ദിനത്തില്‍ ആരും ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന തിരിച്ചറിവിലാണ് സക്കാത്ത് നല്‍കുന്നതും. ഈദിലൂടെ പണക്കാരന്‍ പാവപ്പെട്ടവന്‍ എന്ന വേര്‍തിരിവ് ഇല്ലാതാകുന്നു. എല്ലായിടത്തും സാഹോദര്യത്തിന്റെ നന്മകള്‍ മാത്രം.

Story highlights- eid festival kerala special