വേദന ഇല്ലാത്ത അവസ്ഥ ഒരു അനു​ഗ്രഹമായി തോന്നിയിട്ടുണ്ടോ? എന്നാൽ ​ഗാബി ജി​ൻ​ഗ്രാ​സിന് അങ്ങനെയല്ല..

April 19, 2024

ഒരു പല്ലുവേദനയോ തലവേദനയോ ശരീരത്തിന്റെ മറ്റേതെങ്കിലും ഭാ​ഗങ്ങളിലോ വേദന അനുഭവപ്പെടാത്തവർ ഉണ്ടാകുമോ? അത്തരത്തിൽ വേദനകൾ അനുഭവപ്പെട്ടാൽ അതിനെ പഴിച്ചിരിക്കുന്നത് മനുഷ്യസഹജമായ കാര്യമാണ്. ഇങ്ങനെ എന്തെങ്കിലും വേദന അനുഭവപ്പെടുന്നത് ഒരു തരത്തിൽ അനു​ഗ്രഹമാണെന്ന് പറഞ്ഞാൽ നിങ്ങൾ അതിനോട് യോജിക്കുമോ..? ഒരു പക്ഷെ എന്ത് ചെയ്തിട്ടും വേദന അനുഭവപ്പെടുന്നില്ലെങ്കിൽ നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പഴയ പടിയുണ്ടാകില്ലെന്ന് തന്നെ പറയാം. ( Gabby Gingras the girl who feels no pain )

എന്നാൽ ശരീരത്തിൽ വേദന അനുഭവപ്പെടാത്ത അവസ്ഥയെക്കുറിച്ച് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. ഈ നശിച്ച വേദന ഇല്ലായിരുന്നെങ്കിൽ എന്ന് മനസ് കൊണ്ടെങ്കിലും പറഞ്ഞിട്ടുണ്ടാകും. അല്ലേ..? അത്തരത്തിൽ ഒരാൾ ലോകത്ത് ജീവിക്കുന്നുണ്ട്. യു.​എ​സി​ലെ മി​ന്നേ​സോ​​ട്ടയിലെ ​ഗാബി ജി​ൻ​ഗ്രാ​സ് എന്ന പെൺകുട്ടിയാണ് വേദനയില്ലാത്ത ലോകത്ത് ജീവിക്കുന്നത്. ഹെ​റി​ഡി​റ്റ​റി സെ​ൻ​സ​റി ആ​ൻ​ഡ് ഓ​ട്ടോ​ണ​മി​ക് ന്യൂ​റോ​പ്പ​തി ടൈ​പ്-5 എ​ന്ന ജ​നി​ത​ക വൈ​ക​ല്യവുമായിട്ടാണ് ഗാ​ബി ജ​നി​ച്ച​ത്. വേദന സംവേദനങ്ങൾ തലച്ചോറിലെത്തുന്നത് തടയുന്ന ഒരു അപൂർവ നാഡീ വൈകല്യമാണ്.

ജ​ന​ന​സ​മ​യ​ത്ത് അവളുടെ കു​ഞ്ഞി​ക്കാ​ലി​ൽ ന​ഴ്സ് സൂ​ചി കൊ​ണ്ട് കു​ത്തി​യ​ സമയത്ത് ചോ​ര പൊ​ടി​ഞ്ഞ​ത​ല്ലാ​തെ ഗാ​ബി ക​ര​ഞ്ഞി​ല്ല. മൂന്ന് വയസായപ്പോൾ ​ഗാബി കാ​ൽ വ​ഴു​തി അ​ടു​ക്ക​ള​യി​ലും കു​ളി​മു​റി​യി​ലും വീ​ണ് നെ​റ്റി ​പൊ​ട്ടി​ രക്തം വാർന്നതല്ലാതെ അ​ന്നും അ​വ​ൾ ക​ര​ഞ്ഞി​ല്ല. ഇപ്പോൾ 20 വയസ് പൂർത്തിയായ ​ഗാബി ബിരുദം പൂർത്തിയാക്കി.

വേദന അനുഭവിക്കുന്നത് ഒരു അനു​ഗ്രഹമായി തോന്നാമെങ്കിലും ​ഗാബിക്ക് അതൊരു ശാപമായി മാറുകയായിരുന്നു. ആദ്യത്ത് പല്ല് മുളച്ചപ്പോൾ ഗാ​ബി ജി​ൻ​ഗ്രാ​സ് അവളുടെ കൈവിരൽ അറിയാതെ കടിച്ചുമുറിച്ചു. പിന്നീട് നാവ് ബബിൾ​ഗം പോലെ ചവച്ചതോടെ അവളുടെ നാവ് നീര് വന്ന് തടിക്കുകയും ചെയ്തു. ഇതോ‌ടെ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാതെ അവൾക്ക് ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു.

Read Also : 18 വയസിൽ 50-കാരിയുടെ മുഖം; അപൂർവ രോഗത്തിന് മുന്നിൽ തോൽക്കാതെ പെൺകുട്ടി!

ശരീരത്തിലുണ്ടാകുന്ന മുറിവുകളിൽ നിന്നും രക്തം പൊടിയുന്നത് അവൾ അറിഞ്ഞിട്ടേയില്ല. കുട്ടിയായിരുന്നപ്പോൾ ക​ണ്ണി​ൽ ചൊ​റി​യു​ക​യും കു​ത്തു​ക​യും ചെ​യ്ത​തി​നാ​ൽ ഇ​ട​തു ക​ണ്ണി​ന്റെ കാ​ഴ്ച​ശ​ക്തി പൂ​ർ​ണ​മാ​യും ന​ഷ്ട​മായി. ​ഗാബി ജി​ൻ​ഗ്രാ​സിന്റെ ജീവിതം എല്ലാവർക്കും ഒരു പാഠമാണ്. നമ്മുടെ ജീവിതത്തിലുടനീളം, വേദന അടക്കമുള്ള വികാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വേദനയും തോൽവിയും കുത്തുവാക്കുകളും ഒന്നും നേരിടാതെ നമുക്ക് പ്രയാസങ്ങൾ തരണം ചെയ്യാൻ കഴിയില്ല.

Story highlights : Gabby Gingras the girl who feels no pain