ആളുകൾ ഉപേക്ഷിച്ച പുസ്തകങ്ങൾകൊണ്ട് ലൈബ്രറി ഒരുക്കി മാലിന്യ ശേഖരണ തൊഴിലാളികൾ

April 16, 2024

കുപ്പയിലും മാണിക്യം എന്ന് കേട്ടിട്ടില്ലേ? മൂല്യമില്ലാതെ നമ്മൾ വലിച്ചെറിയുന്നതോ ഉപേക്ഷിക്കുന്നതോ ആയ എന്തിനും മൂല്യമുള്ള മറ്റൊരാൾ ഉണ്ടാകും. തുർക്കിയിലെ അങ്കാറയിലെ ഒരു ലൈബ്രറി ഇങ്ങനെ വലിച്ചെറിയപ്പെട്ട പുസ്തകങ്ങൾകൊണ്ട് ഒരുക്കിയതാണ്. അതിന് പിന്നിൽ പ്രവർത്തിച്ചതാകട്ടെ, മാലിന്യ ശേഖരണക്കാരും. ഒരിക്കൽ മാലിന്യത്തിൽ നിക്ഷേപിക്കാനായി ആളുകൾ വലിച്ചെറിഞ്ഞ പുസ്തകങ്ങൾ മുഴുവനും ഇതിൽ ഉൾക്കൊള്ളുന്നു.

ശുചീകരണ തൊഴിലാളികൾ, ഉപേക്ഷിച്ച പുസ്തകങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമാണ് അങ്കാറയിലെ അങ്കായ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ലൈബ്രറി സ്ഥാപിച്ചത്. മാസങ്ങളോളം, മാലിന്യം തള്ളുന്ന മനുഷ്യർ ഉപേക്ഷിച്ച പുസ്തകങ്ങൾ ഇവർ ശേഖരിച്ചു. ശേഖരണത്തെക്കുറിച്ചുള്ള വാർത്ത പരന്നതോടെ താമസക്കാരും നേരിട്ട് പുസ്തകങ്ങൾ സംഭാവന ചെയ്യാൻ തുടങ്ങി.

Read also: സാൻഫ്രാൻസിസ്‌കോ ഉൾക്കടലിലൂടെ ഒഴുകി നടക്കുന്ന ഇരുനില വീട്- വിചിത്രമായ കാഴ്ചയ്ക്ക് പിന്നിലെ കൗതുകം

തുടക്കത്തിൽ, പുസ്തകങ്ങൾ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വായിക്കാൻ വേണ്ടി മാത്രം ഉള്ളതായിരുന്നു. കടമെടുത്ത് കൊണ്ടുപോയി വായിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാൽ പുസ്തകശേഖരം വളരുകയും പൊതുജനങ്ങളിലേക്കും താല്പര്യം വർധിക്കുകയും ചെയ്തതോടെ, ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.

Story highlights- garbage collectors open library from discarded books