സ്വർണ്ണവും വെള്ളിയും പൊതിഞ്ഞ പാനിപൂരി- വൈവിധ്യമാർന്നൊരു ഭക്ഷണ പരീക്ഷണം!

April 15, 2024

ഇപ്പോൾ ഏറ്റവുമധികം പരീക്ഷണങ്ങളൊക്കെ നടക്കുന്നത് ഭക്ഷണത്തിലാണ്. നമ്മൾ കാലങ്ങളായി കഴിക്കുന്ന ആഹാരസാധനങ്ങളിൽ പോലും വൈവിധ്യമാർന്ന പരീക്ഷണങ്ങൾ കണ്ടുവരുന്നു. അങ്ങനെയെങ്കിൽ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വിഭവമായ പാനിപൂരിയുടെ പുതിയ രൂപമാറ്റം ഒന്ന് പരീക്ഷിച്ചാലോ? ഗുജറാത്തിലെ അഹമ്മദാബാദിലെ ഒരു സ്ട്രീറ്റ് ഫുഡ് കച്ചവടക്കാരൻ പാനി പൂരിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ ഡ്രൈ ഫ്രൂട്ട്‌സും സ്വർണ്ണവും വെള്ളി ഫോയിലും കൊണ്ടുണ്ടാക്കിയ പാനിപൂരി സ്വർണ്ണ പ്ലേറ്റിൽ വിളമ്പുന്നു. വിഡിയോ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്ക് നേടുകയാണ്.

ചിലർ സർഗ്ഗാത്മകതയെ പ്രശംസിക്കുകയും മറ്റുചിലർ ജനപ്രിയ ലഘുഭക്ഷണം എന്ന ആശയം നശിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട്. ഓരോ പൂരിയിലും അരിഞ്ഞ ബദാം, കശുവണ്ടി, പിസ്ത എന്നിവ ചേർത്താണ് പാനിപൂരി തയ്യാറാക്കിയിരിക്കുന്നത്, തുടർന്ന് ധാരാളം തേനും ചേർക്കുന്നു. ഓരോ പൂരിയും ശ്രദ്ധാപൂർവ്വം സ്വർണ്ണവും വെള്ളിയും കൊണ്ട് പൊതിഞ്ഞതാണ്. എന്തായാലും, ആളുകൾ ഒന്ന് പരീക്ഷിക്കാനുള്ള തയായറെടുപ്പിലും കൂടിയാണ്.

Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ

ഭക്ഷണ ലോകത്ത് വൈവിധ്യമാർന്ന പരീക്ഷണങ്ങൾ നടത്തുന്നത് പതിവാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുന്ന ഭക്ഷണ സാധനങ്ങളും പാനീയങ്ങളുമെല്ലാം വിപണിയിൽ ഇന്ന് ലഭ്യമാണ്.  ചിക്കൻ ബിരിയാണി നിറച്ച് സമൂസ ഉണ്ടാക്കുന്ന വിഡിയോ അടുത്തിടെ ശ്രദ്ധേയമായിരുന്നു. മുൻപ് ഗുലാബ് ജാമുൻ സമൂസയും ക്രാമോസയുമൊക്കെ തരംഗമായിരുന്നു.

Story highlights- gold and silver Pani Puri