അത്യാധുനിക ഐടി കോഴ്‌സുകൾ പഠിക്കാൻ അവസരം; ഭാവി സ്വപ്നങ്ങൾക്ക് കൂട്ടായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി!
ദിനംപ്രതി തൊഴിലവസരങ്ങളും വിദ്യാഭ്യാസ സാധ്യതകളും വർധിച്ചു വരുന്ന മേഖലയാണ് ഐടി രംഗം. പുത്തൻ തൊഴിൽ സാധ്യതകളും ന്യൂതന സാങ്കേതിക വിദ്യകളും അന്വേഷിക്കുന്ന പുതു തലമുറയുടെ അന്വേഷങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നു. ഈ സാഹചര്യത്തിൽ, ഐടി രംഗത്ത് ലോകത്തെവിടെയും ഒരു തൊഴിൽ സ്വപ്നം കാണുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരം ഒരുക്കുകയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, കൊച്ചി സാറ്റ്ലൈറ്റ് സെന്റർ. (IIIT Unlock Opportunities for Aspiring IT Professionals)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലൂടെ ഒരു മികച്ച ഐടി പ്രൊഫഷണലാകാനുള്ള അവസരമാണ് ഇതിലൂടെ വിദ്യാർത്ഥികൾക്ക് മുന്നിൽ തുറക്കപ്പെടുന്നത്. ഇന്ത്യ ഗവൺമെന്റ് നടത്തുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി കൊച്ചി സാറ്റ്ലൈറ്റ് സെന്റർ
ഐ.ടി രംഗത്തെ നൂതന സാങ്കേതിക കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
സൈബർ സെക്യൂരിറ്റി, നെറ്റ്‌വർക്ക് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ കോഴ്സുകളിലേക്കും ഓൺലൈൻ ആയി നടത്തുന്ന എംടെക് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുമാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
ഏപ്രിൽ മാസം മുതൽ ആരംഭിക്കുന്ന ക്ലാസുകളിലേക്ക് പ്ലസ്ടു മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് satcentre.iiitkottayam.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Contact:
6238600937 | 9778425539
Story highlights: IIIT Unlock Opportunities for Aspiring IT Professionals