25 വർഷത്തെ ട്രക്ക് ഡ്രൈവർ ജീവിതത്തിനൊപ്പം യുട്യൂബ് ചാനൽ ആരംഭിച്ചു; ഇന്ന് നേട്ടങ്ങളുടെ നിറുകയിൽ രാജേഷ് റവാനി

April 9, 2024

ഒരു ട്രക്ക് ഡ്രൈവറായി ജീവിതം ആരംഭിച്ച ആളാണ് രാജേഷ് റവാനി. 25 വർഷം അയാൾ അങ്ങനെ തന്നെയാണ് ജീവിച്ചത്. എന്നാൽ, വ്ലോഗിങ്ങിലൂടെ അയാൾ തന്റെ ജീവിതം മാറ്റിമറിച്ചു. തൻ്റെ യാത്രയ്ക്കിടെ തയ്യാറാക്കിയ ഭക്ഷണത്തെക്കുറിച്ച് വിഡിയോ പങ്കുവെച്ചുതുടങ്ങിയതാണ് രാജേഷ് റവാനി. ഈ വിഡിയോകൾ ആളുകൾ ഏറ്റെടുത്തതോടെ അദ്ദേഹം സെലിബ്രിറ്റി പദവി നേടി. ഇപ്പോൾ, അദ്ദേഹത്തിന് യൂട്യൂബിൽ 1.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടെന്ന് മാത്രമല്ല, ഈ വരുമാനം കൊണ്ട് വാങ്ങിയ ഒരു പുതിയ വീട് സ്വന്തമാക്കുകയും ചെയ്തു.

വ്യവസായിയായ ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിലൂടെയാണ് രാജേഷ് റവാനി ശ്രദ്ധനേടിയത്. ‘പ്രായമായാലും എത്ര എളിമയുള്ള പ്രൊഫഷനായാലും, പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടാനും സ്വയം പുനർനിർമ്മിക്കാനും ഒരിക്കലും വൈകില്ലെന്ന് അദ്ദേഹം തെളിയിച്ചു. അവനാണ് എൻ്റെ പ്രചോദനം,’. മഹീന്ദ്ര ഗ്രൂപ്പ് ചെയർപേഴ്‌സൺ കുറിക്കുന്നു.

Read also: പൊതുസ്ഥലങ്ങളിലെ ചാർജിങ് പോയിന്റ് ഉപയോഗിക്കുന്നവരാണോ..? കരുതിയിരിക്കാം ജ്യൂസ് ജാക്കിംഗ്‌

തൻ്റെ യൂട്യൂബ് ചാനലിൽ, റവാനി ഇന്ത്യൻ ട്രക്ക് ഡ്രൈവറുടെ ദൈനംദിന വ്ലോഗുകൾ പങ്കിടുന്നു, കൂടാതെ ഇന്ത്യയിലുടനീളം ഡ്രൈവ് ചെയ്യുമ്പോഴും വായിൽ വെള്ളമൂറുന്ന വിഭവങ്ങൾ പാകം ചെയ്യുമ്പോഴും സഹ ഡ്രൈവർമാരുമായി ഇടപഴകുമ്പോഴുമൊക്കെ ഇദ്ദേഹം വിഡിയോകൾ പങ്കുവയ്ക്കുന്നു. എന്തായാലും രാജേഷ് റവാനി ഒരു താരമായിരിക്കുകയാണ്.

Story highlights- truck driver turned celebrity vlogger Rajesh Rawani