ശക്തമായ സംരക്ഷണത്തിനായി ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യ
പ്രതിരോധ മേഖലയ്ക്ക് വലിയ പ്രചോദനം നൽകിക്കൊണ്ട്, കാൺപൂർ ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെ (DRDO) ഒരു യൂണിറ്റ്,വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി വികസിപ്പിച്ചെടുത്തു.
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പുതിയ ഡിസൈൻ അടിസ്ഥാനമാക്കിയുള്ളതാണ്. അതിൽ പുതിയ കൂട്ടിച്ചേർക്കലുകൾക്കൊപ്പം പുതിയ മെറ്റീരിയലുകളും ഉപയോഗിച്ചതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
കാൺപൂരിലെ ഡിആർഡിഒയുടെ ഡിഫൻസ് മെറ്റീരിയൽസ് ആൻഡ് സ്റ്റോർ റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് എസ്റ്റാബ്ലിഷ്മെൻ്റ് (ഡിഎംഎസ്ആർഡിഇ) വികസിപ്പിച്ചെടുത്ത 7.62 x 54 ആർ എപിഐ (ബിഐഎസ് 17051 ലെ ലെവൽ 6) വെടിയുണ്ടകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു.
Read also: 9,288 കിലോമീറ്റർ താണ്ടാൻ വേണം എട്ടുദിനങ്ങൾ; ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ യാത്ര
മോണോലിതിക് സെറാമിക് പ്ലേറ്റ് ഉപയോഗിച്ചാണ് ഹാർഡ് ആർമർ പാനൽ ഒരുക്കിയിരിക്കുന്നത്. ധരിക്കാനുള്ള എളുപ്പത്തിനും ഓപ്പറേഷൻ നടത്തുമ്പോഴുള്ള കംഫർട്ടിനുമായി ആർമർ പാനലിൻ്റെ പിന്നിൽ പോളിമറും ഉപയോഗിച്ചിട്ടുണ്ട്. ഛണ്ഡീഗഡിൽവെച്ച് നടന്ന പരീക്ഷണം വിജയകരമായതോടെയാണ് ഡിആർഡിഒ വെസ്റ്റ് പുറത്തിറക്കിയത്.
Story highlights- india develops light weight bullet proof jacket