ഭാരം കുറയ്ക്കാനായി തുടങ്ങിയ പരിശീലനം ചാമ്പ്യനാക്കി മാറ്റി; കെറ്റിൽബെല്ലിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത!

April 3, 2024

കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റായ ശിവാനി അഗർവാല ലോക കെറ്റിൽബെൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. സ്‌കൂൾ-കോളേജ് കാലത്ത് കായിക പശ്ചാത്തലം ഒന്നുമില്ലാത്ത ശിവാനി കെറ്റിൽബെൽ ചാമ്പ്യനായതും തീർത്തും യാദൃശ്ചികമായാണ്. (India’s first woman athlete to win gold in kettlebell)

പ്രസവശേഷം ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് ശിവാനി ഈ യാത്ര ആരംഭിച്ചത്. ഭർത്താവിൻറെ നിർദ്ദേശിച്ചതിനെ തുടർന്ന് അവൾ ജിമ്മിൽ ചേർന്നു. ജിമ്മിൽ വെച്ചാണ് കെറ്റിൽബെൽ എന്ന ഉപകരണം അവൾ കാണുന്നത്. വിനോദത്തിനായി മാത്രം കെറ്റിൽബെൽ ക്ലാസുകളിൽ ചേർന്നു. എന്നാൽ ജോലി സമ്മർദ്ദം അവരെ അത് തുടരാൻ അനുവദിച്ചില്ല.

എന്നാൽ ഒരിക്കൽ പരിശീലകൻ അവരെ ഫോണിൽ വീട്ടിൽ പരിശീലിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. ആ ഓഫർ നിരസിക്കാൻ ശിവനിക്കായില്ല. അവൾ ഉടൻ കെറ്റിൽബെൽ ഉപയോഗിച്ച് വീട്ടിൽ പരിശീലനം ആരംഭിച്ചു. അതുവരെ ആരും കണ്ടുപിടിക്കാത്ത എന്തോ ഒന്ന് ഇൻസ്ട്രക്റ്റർ അവളിൽ കണ്ടിരിക്കാം. അവൾ വലിയ കാര്യങ്ങൾക്കായി ഒരുങ്ങേണ്ട ആളാണെന്ന് ക്രമേണ ഉപദേഷ്ടാവ് ശിവാനിയെ മനസ്സിലാക്കി.

Read also: ‘മുംബൈ തെരുവുകളിൽ നിന്ന് മൈക്രോസോഫ്റ്റിലേക്ക്’; ഷഹീന തിരുത്തിയെഴുതിയ സ്വന്തം വിധി!

ഒരു മാസത്തിനുള്ളിൽ ഒരു മത്സരത്തിൽ പങ്കെടുക്കാൻ ഇൻസ്ട്രക്ടർ അവളോട് ആവശ്യപ്പെട്ടു. കോച്ചിൻ്റെ പ്രോത്സാഹനത്താൽ, അവർ മണിക്കൂറുകളോളം പരിശീലനത്തിൽ മുഴുകി. 8 കിലോ കെറ്റിൽബെൽ മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രതീക്ഷകളെ അവർ മറികടന്നു.

വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല സ്വപ്നങ്ങളിലേക്കുള്ള ശിവാനിയുടെ യാത്ര. പരിചരിക്കാൻ ഒരു കുഞ്ഞും, ഭർത്താവുമുള്ള അവൾ പരിശീലനത്തിന് പോകുന്നതിൽ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ശിവാനിയുടെ ഏറ്റവും വലിയ ശക്തി അവളുടെ ഭർത്താവ് മയങ്കായിരുന്നു. പൂർണ പിന്തുണയുമായി ഒരു ചുവടിലും അവൾക്കൊപ്പം അദ്ദേഹമുണ്ടായിരുന്നു.

ആദ്യം, 2017ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അവർ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2018-ൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും, 2019-ൽ ഓസ്‌ട്രേലിയയിലേക്കും പിന്നീട് 2022-ൽ ഫ്രാൻസിലേക്കും മത്സരിച്ചു. 2021ൽ ഫ്രാൻസിൽ ഹാട്രിക് സ്വർണം നേടുന്ന ആദ്യ വനിതാ അത്‌ലറ്റ് എന്ന പദവിയും ശിവാനിക്ക് സ്വന്തം.

2022 മാർച്ച് 28 ന്, ശിവാനിയുടെ പിതാവിന് ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്ന് മകളുടെ നേട്ടത്തെ അഭിനന്ദിക്കുകയും രാജ്യത്തിന് അവൾ നൽകിയ സംഭാവനകളെ അംഗീകരിക്കുകയും ചെയ്തുകൊണ്ട് അഭിനന്ദന കത്ത് ലഭിച്ചു.

പരിശീലനത്തിനൊപ്പം CA പ്രാക്ടീസും, വീടും കുടുംബവും കൈകാര്യം ചെയ്ത് ലോക ചാമ്പ്യനായി ഉയർന്ന ശിവാനി ഒരു സന്ദേശമാണ്. ജീവിതത്തിൽ പല അവസ്ഥകളിൽ നമ്മൾ എല്ലാം മറന്ന് തളയ്ക്കപ്പെടേണ്ടവരാണെന്നും സ്വപ്‌നങ്ങൾ ത്യജിക്കുന്നവരാണ് സ്ത്രീകൾ എന്നുമുള്ള പഠിപ്പിക്കലുകൾ നിസംശയം മാറ്റിയെഴുതിയ സ്ത്രീ. മറ്റാർക്കും അറുതികൾ നിശ്ചയിക്കാൻ അവകാശം ഇല്ലാത്ത നമ്മുടെ ജീവിതം നമ്മുടെ ഇഷ്ടപ്രകാരം തന്നെ ജീവിച്ച് തീർക്കണമെന്ന് സ്വന്തം അനുഭവത്തിലൂടെ വിളിച്ച് പറയുകയാണവർ.

Story highlights: India’s first woman athlete to win gold in kettlebell