ആഹാരസാധനങ്ങൾ കാർട്ടൂണാക്കി മാറ്റുന്ന ഒരു അമ്മ- കഴിവിന് കയ്യടി!

April 6, 2024

കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുകയെന്നത് ഒരിക്കലും അവസാനിക്കാത്ത പോരാട്ടമാണ്. അവർക്ക് ആകർഷണം തോന്നുന്ന ആഹാരങ്ങൾ മാത്രമേ കുട്ടികൾ കഴിക്കൂ എന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ ആഹാരസാധനങ്ങൾ ആകർഷകമാക്കുക എന്നത് മാത്രമാണ് ഒരു പോംവഴി. സ്വന്തം മകന് വേണ്ടി ഈ പ്രയത്നം ഒരു പരീക്ഷിച്ച് നോക്കിയ ആളാണ് ലാലേ മുഹമ്മദി. വർഷങ്ങൾക്ക് ഇപ്പുറം ജേക്കബിസ് ഫുഡ് ഡയറീസ് എന്നപേരിൽ ഇൻസ്റ്റാഗ്രാം പേജിലൂടെ ശ്രദ്ധനേടുകയാണ് ഇവർ.

മകൻ്റെ ഭക്ഷണം അതിശയകരമായ ഭക്ഷണ കലയാക്കി മാറ്റുന്നതായിരുന്നു ലാലേ മുഹമ്മദി ‘ജേക്കബിസ് ഫുഡ് ഡയറീസി’ലൂടെ തുടക്കമിട്ടത്. പിന്നീട് അവർ സോഷ്യൽ മീഡിയ സെൻസേഷനായി മാറുകയായിരുന്നു. മകൻ ജേക്കബിൻ്റെ ഭക്ഷണത്തിലൂടെ സർഗ്ഗാത്മകത ആരംഭിക്കുകയും ഭക്ഷണം ഉപയോഗിച്ച് ഈ കലാസൃഷ്ടികൾ സൃഷ്ടിക്കുകയും ചെയ്ത ലാലേ മുഹമ്മദിയുടെ അമ്പരപ്പിക്കുന്ന സൃഷ്ടികൾ കണ്ടാൽ മതിയാകില്ല. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ, ജേക്കബ് ബെർട്ട് & എർണി മുതൽ ലയൺ കിംഗിൽ നിന്ന് സിംബ വരെഇവർ ആഹാരത്തിലൂടെ ഉണ്ടാക്കി.

Read also: നൃത്തത്തെ പ്രണയിച്ച പെൺകുട്ടി; കൃത്രിമ കാലുമായി ചുവടുവച്ചത് എണ്ണമില്ലാത്ത വേദികളിൽ!

2015 മെയ് മാസത്തിലാണ് ഇതെല്ലാം ആരംഭിച്ചത്. മകൻ ജേക്കബിന് ആരോഗ്യകരമായ ഭക്ഷണം കൂടുതൽ രസകരമാക്കാൻ ഈ ‘അമ്മ ആഗ്രഹിച്ചു. ഒരു വിനോദത്തിനായി ആദ്യം പാൻകേക്കുകളെ സിംഹമാക്കി മാറ്റി. അത് ശരിക്കും ഒരു സിംഹത്തെപ്പോലെ ഒന്നുമായില്ല, പക്ഷേ കുഞ്ഞിന് അത് ഇഷ്ടമായിരുന്നു! അവിടെ നിന്ന് ഭക്ഷണ കല പുരോഗമിച്ചു. സൃഷ്ടികൾ എൻ്റെ സ്വകാര്യ ഫേസ്ബുക്ക് പേജിൽ ഇടാൻ തുടങ്ങി.മമ്മി സുഹൃത്തുക്കൾ പറഞ്ഞതനുസരിച്ച് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നു. എന്നാൽ ജേക്കബിസ് ഫുഡ് ഡയറീസ് ഇൻസ്റ്റാഗ്രാമിൽ ആരംഭിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ വൈറലാവുകയും ലോകമെമ്പാടുമുള്ള മാധ്യമശ്രദ്ധ നേടുകയും ചെയ്തു.

Story highlights- jacobs food diary story