ഐസ് നിറഞ്ഞ ബോക്സിനുള്ളിൽ തുടർച്ചയായി നാലുമണിക്കൂർ; ഗിന്നസ് റെക്കോർഡ് നേട്ടം

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ ഭാഗമായി നിരവധി നേട്ടങ്ങളാണ് അടുത്തകാലത്തായി ആളുകൾ സ്വന്തമാക്കുന്നത്. അസാധ്യമായ കഴിവുകളും ശാരീരിക പ്രത്യേകതകളും മാത്രമല്ല, ഇപ്പോൾ ഏത് വെല്ലുവിളികളും ഇങ്ങനെ റെക്കോർഡ് നേട്ടമാക്കാറുണ്ട് ആളുകൾ. ഇപ്പോഴിതാ, ഒരു പോളണ്ടുകാരൻ ഐസ് പെട്ടിക്കുള്ളിൽ നാല് മണിക്കൂറിലധികം സമയം ചെലവഴിച്ച ആദ്യ വ്യക്തിയായി പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.
4 മണിക്കൂറും 2 മിനിറ്റും നീണ്ടുനിന്ന നേട്ടത്തിൽ ഐസുമായി പൂർണ്ണ ശരീര സമ്പർക്കം പുലർത്തിയതിൻ്റെ റെക്കോർഡ് ആണ് നേടിക്കൊടുത്തത്. 53കാരനായ ലൂക്കാസ് സ്പുനാർ ആണ് റെക്കോർഡ് സൃഷ്ടിച്ചത്. 50 മിനിറ്റ് അധികം നേടികൊണ്ട് അദ്ദേഹം സ്വന്തം മുൻ റെക്കോർഡ് മറികടന്നു.
ഈ റെക്കോർഡ് സ്ഥാപിക്കുന്നതിനായി, തലയും കഴുത്തും ഒഴികെയുള്ള എല്ലാ ശരീരഭാഗങ്ങളും നാലുമണിക്കൂറോളം തണുത്ത വെള്ളത്തിൽ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ലൂക്കാസ് സ്പുനാർ ഉറപ്പുവരുത്തി. സ്വിമ്മിംഗ് ട്രങ്ക്സ് ധരിച്ചാണ് അയാൾ ഈ നേട്ടത്തിനായി ശ്രമിച്ചത്. തണുപ്പമൂലം വിറച്ച് പല്ലുകൾ കൂട്ടിയിടിച്ച് പ്രശ്നമുണ്ടാകാതിരിക്കാൻ അയാൾ ഒരു മൗത്ത് ഗാർഡ് ഉപയോഗിച്ചിരുന്നു.
Read also: ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; ആടുജീവതത്തിന് ആശംസകളുമായി സുര്യ
ഗിന്നസ് വേൾഡ് റെക്കോർഡ്സിൻ്റെ ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച്, ലൂക്കാസിന് തുടക്കത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. ക്രമേണ കുറഞ്ഞെങ്കിലും അവസാന നിമിഷങ്ങളിലും അതെ അവസ്ഥയിലേക്ക് എത്തി. അതേസമയം, ഐസ് ബോക്സിൽ നിൽകുമ്പോൾ ഉടനീളം അയാളുടെ ശരീര താപനിലയും ബോധനിലയും നിരന്തരം പരിശോധിക്കുന്നുണ്ടായിരുന്നു. നാല് മണിക്കൂർ എത്തിയപ്പോഴേക്കും, സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമം നിർത്താൻ തീരുമാനിക്കുകയായിരുന്നു. തണുപ്പിനോടുള്ള ഇഷ്ടം കാരണമാണ് ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്നതെന്നു അദ്ദേഹം പറയുന്നു.
Story highlights- Man Stands Inside An Ice Box For 4 Hours To Set World Record